പാട്ന : കല്യാണ മണ്ഡപത്തില്‍ വരന് മദ്യപിച്ച് എത്തിയതിനെ തുടര്‍ന്ന് വധു വിവാഹത്തില്‍ നിന്ന് പിന്മാറി. മദ്യ നിരോധനമുള്ള ബീഹാറിലാണ് സംഭവം നടന്നത്. അക്ബര്‍പൂര്‍ സ്വദേശിനിയായ യുവതി, തിലക്പൂര്‍ സ്വദേശിയും പോലീസ് കോണ്‍സ്റ്റബിളായ ഉദയ് രാജയുമായുള്ള വിവാഹത്തില്‍ നിന്നാണ് പിന്മാറിയത്.
വ്യാഴാഴ്ച രാത്രിയാണ് ഇരുവരുടേയും വിവാഹം നിശ്ചയിച്ചിരുന്നത്. എന്നാല്‍ വരനും സംഘവും മദ്യപിച്ചാണ് ചടങ്ങിനെത്തിയത്. തുടര്‍ന്ന് ഇവര്‍ പെണ്‍കുട്ടിയുടെ അമ്മാവന് പ്രസൂണ്‍ കുമാറുമായി വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയും അദ്ദേഹത്തെ മര്‍ദ്ദിക്കുകയും ചെയ്തു. അത് അറിഞ്ഞതോടെ യുവതി വിവാഹത്തില്‍ നിന്ന് പിന്മാറുന്നതായി അറിയിക്കുകയായിരുന്നു.
്ഇത് കേട്ട യുവതിയുടെ ബന്ധുക്കളും ഗ്രാമവാസികളും പിന്തുണയും നല്കി. അതേസമയം ബന്ധുക്കള്‍ നല്കിയ പരാതിയില്‍ ഉദയിലെ പോലീസ് അറസ്റ്റ് ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: