മംഗളൂരു : മംഗളൂരു വിമാനത്താവളം വഴി സ്വര്‍ണ്ണം കടത്താന്‍ ശ്രമിച്ച രണ്ട് സ്ത്രീകള്‍ പിടിയില്‍. അടിവസ്ത്രത്തില്‍ ഒളിപ്പിച്ച് സ്വര്‍ണ്ണം കടത്താനുള്ളശ്രമത്തിനിടയിലാണ് ഇവര്‍ കസ്റ്റംസിന്റെ പിടിയിലായത്.
വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ചു മണിയോടെ ദുബൈയില്‍ നിന്നുള്ള എയര്‍ ഇന്ത്യ വിമാനത്തില്‍ എത്തിയ സ്ത്രീകളുടെ പക്കല്‍ നിന്ന് 10.16 ലക്ഷം രൂപ വിലമതിക്കുന്ന സ്വര്‍ണപേസ്റ്റ് പിടിച്ചെടുത്തത്. ഭട്കല് സ്വദേശികളായ ഇരുവരും.
ഒരാളുടെ പക്കല്‍നിന്ന് 4.53 ലക്ഷം രൂപ വിലവരുന്ന 140 ഗ്രാം സ്വര്‍ണവും രണ്ടാമത്തെയാളില്‍നിന്ന് 5.63 ലക്ഷം വിലവരുന്ന 174 ഗ്രാം സ്വര്‍ണവുമാണ് പിടിച്ചെടുത്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: