ന്യൂദല്‍ഹി; ജെഎന്‍യുവില്‍ രാജ്യദ്രോഹമുദ്രാവാക്യം മുഴക്കിയതുമായി ബന്ധപ്പെട്ട കേസില്‍ കനയ്യ കുമാര്‍, ഉമര്‍ ഖാലീദ് തുടങ്ങിയവര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ സംസ്ഥാന സര്‍ക്കാരിന്റെ അനുമതി തേടാന്‍ ദല്‍ഹി പാട്യാല ഹൗസ് കോടതി നിര്‍ദ്ദേശിച്ചു. സര്‍ക്കാരിന്റെ നിയമാനുസൃതമായ അനുമതിയില്ലാതെയാണ് ദല്‍ഹി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചതെന്നു പറഞ്ഞ കോടതി, അനുമതി നേടാന്‍ പത്തു ദിവസം സമയം നല്കി.
ജെഎന്‍യുവില്‍, കൊടും ഭീകരനും പാര്‍ലമെന്റാക്രമണക്കേസിലെ പ്രതിയുമായ അഫ്സല് ഗുരു അനുസ്മരണം സംഘടിപ്പിക്കുകയും രാജ്യദ്രോഹമുദ്രാവാക്യങ്ങള്‍ വിളിക്കുകയും ചെയ്തതുമായി ബന്ധപ്പെട്ട കേസില്‍ ദല്‍ഹി പോലീസ്കുറ്റപത്രം 14നാണ് കുറ്റപത്രം സമര്‍പ്പിച്ചത്.
സിപിഐ വിദ്യാര്‍ഥി നേതാവും ജെഎന്‍യു മുന്‍ വിദ്യാര്‍ഥിയുമായ കനയ്യ കുമാര്‍, സെയ്ദ് ഉമര്‍ ഖാലീദ്, അനിര്‍ബെന്‍ ഭട്ടാചാര്യ, കശ്മീരികളായ അക്വിബ് ഹുസൈന്, മുജീബ് ഹുസൈന്, മുനീബ് ഹുസൈന്, ഉമര്‍ ഗുല്‍, റെയ്സ് റസൂല്‍, ബഷ്റത്ത് അലി, ഖാലീദ് ബഷീര്‍ ഭട്ട് എന്നിവര്‍ക്കാണ് കുറ്റപത്രം നല്‍കിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: