ന്യൂദല്‍ഹി:ബിജെപി പട്ടികജാതിമോര്‍ച്ച ദേശീയ സമ്മേളനം നാഗ്പൂരില്‍ തുടങ്ങി. ഇന്ന് സമാപിക്കും.ബിജെപി അഖിലേന്ത്യാ പ്രസിഡന്റ് അമിത് ഷാ, കേന്ദ്രമന്ത്രിമാരായ നിതിന്‍ ഗഡ്കരി, തവര്‍ചന്ദ് ഗഹ് ലോട്ട്, മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസ്, ദേശീയ ജനറല്‍ സെക്രട്ടറിമാരായ രാംലാല്‍, രാംമാധവ്, ഭൂപേന്ദ്ര യാദവ്, പട്ടികജാതിമോര്‍ച്ച അഖിലേന്ത്യാ പ്രസിഡന്റ് വിനോദ് സോന്‍കര്‍ തുടങ്ങിയവര്‍ പങ്കെടുക്കുന്നുണ്ട്.
മോദി സര്‍ക്കാര്‍ നടപ്പിലാക്കിയ പട്ടികജാതി വിഭാഗത്തിന് വേണ്ടി നടപ്പിലാക്കിയ ജനക്ഷേമ പദ്ധതികളും, വികസന പ്രവര്‍ത്തനങ്ങളും താഴെ തലത്തിലെത്തിക്കുന്നതിന് വേണ്ടിയുള്ള അതിവിപുലമായ പ്രവര്‍ത്തനപദ്ധതികള്‍ക്ക് സമ്മേളനം രൂപം നല്‍കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: