മെല്‍ബണ്‍: ഒന്നാം സീഡ് നൊവാക് ദ്യോക്കോവിച്ച്, ജപ്പാന്റെ കീ നിഷികോരി, നാലാം സീഡ് അലക്സാണ്ടര്‍ സരേവ, റഷ്യയുടെ ഡാനില്‍ മെഡ്വഡേവ് എന്നിവര്‍ ഓസ്ട്രേലിയന്‍ ഓപ്പണിന്റെ പ്രീ ക്വാര്‍ട്ടറില്‍ പ്രവേശിച്ചു.
അമേരിക്കയുടെ സെറീന വില്ല്യംസ്, ഗാര്‍ബീന്‍ മുഗുരുസ, നാലാം സീഡ് നവോമി ഒസാക്ക, ആറാം സീഡ് എലീന് സ്വിറ്റോലിന എന്നിവര്‍ വനിതാം വിഭാഗം പ്രീ ക്വാര്‍ട്ടറിലെത്തി.
ഇരുപത്തിനാലാം ഗ്രാന്‍ഡ് സ്ലാം കിരീടം ലക്ഷ്യമിടുന്ന സെറീന വില്യംസ് മൂന്നാം റൗണ്ടില്‍ ഉക്രെയ്നിന്റെ കൗമാരതാരം ഡയാന യാസ്ട്രംസ്കയെ അനായാസം തോല്‍പ്പിച്ചു. സ്കോര്‍ 6-2, 6-1. അടുത്ത റൗണ്ടില്‍ ലോക ഒന്നാം നമ്പറായ സിമോണ ഹാലപ്പാണ് സെറീനയുടെ എതിരാളി. സെറീനയുടെ സഹോദരിയായ വീനസ് വില്യംസിനെ തോല്‍പ്പിച്ചാണ് സീമോണ പ്രീ ക്വാര്‍ട്ടറിലെത്തിയത്. സ്കോര്‍ 6-2, 6-3.
പതിനാല് ഗ്രാന്‍ഡ് സ്ലാം കിരീടങ്ങള്‍ സ്വന്തമാക്കിയ ദ്യോകേക്കാവിച്ച് കാനഡയുടെ കൗമാരതാരം ഡെനിസ് ഷാപോവ്ലോവിനെ മറികടന്നാണ് നാലാം റൗണ്ടിലെത്തിയത്. നാല് സെറ്റ് നീണ്ട പോരാട്ടത്തില്‍ സെര്‍ബിയന്‍ താരമായ ദ്യോക്കോവിച്ച് 6-3,6-4, 4-6, 6-0 എന്ന സ്കോറിനാണ് ജയിച്ചുകയറിയത്.
നിലവിലെ വിംബിള്‍ഡണ്‍ ചാമ്പ്യനും യുഎസ് ഓപ്പണ്‍ ചാമ്പ്യനുമായ ദ്യോക്കോവിച്ച് പ്രീ ക്വാര്‍ട്ടറില്‍ റഷ്യയുടെ ഡാനില്‍ മെഡ്വഡേവിനെ നേരിടും. മൂന്നാം റൗണ്ടില്‍ മെഡ്വഡേവ് ബെല്‍ജിയത്തിന്റെ ഡേവിഡ് ഗോഫിനെ നേരിട്ടുളള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍: 6-2,7-6(3), 6-3.
നാലാം സീഡ് അലക്സാണ്ടര്‍ സരേവ നേരിട്ടുളള സെറ്റുകള്‍ക്ക് അലക്സ് ബോള്‍ട്ടിനെ മറികടന്നു. സ്കോര്‍ : 6-3, 6-3, 6-2. എട്ടാം സീഡായ കീ നിഷികോരി 7-6, 6-1, 6-2 ന് ജെ. സൗസയെ തോല്‍പ്പിച്ചു.
പതിനാറാം സീഡായ മിലോസ് റാവോണിക്കും നാലാം റൗണ്ടിലെത്തി.പീയറി ഹ്യൂസ് ഹെര്ബര്ട്ടിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് പരാജയപ്പെടുത്തി. സ്കോര്‍ 6-4, 6-4, 7-6.
പതിനൊന്നാം സീഡ് ബോര്‍ന കോറിക് ഒന്നിനെതിരെ മൂന്ന് സെറ്റുകള്‍ക്ക് ഫിലിപ്പ് ക്രാജിനോവിച്ചിനെ തോല്‍പ്പിച്ചു. സ്കോര്‍ 2-6, 6-3, 6-4, 6-3.
ജപ്പാന്റെ നവോമി ഒസാക്ക തായ്വാന്റെ ഹീ സു- വീയുടെ ശക്തമായി വെല്ലുവിളി അതിജീവിച്ചാണ് നാലാം റൗണ്ടിലെയത്തിയത്്. ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്കാണ് ഒസാക്ക ജയിച്ചുകയറിയത്. സ്കോര്‍ 7-5, 4-6, 6-1. ഇതോടെ ഒസാക്ക ഓസ്ട്രേലിയന്‍ ഓപ്പണിലെ മികച്ച പ്രകടനത്തിനൊപ്പം എത്തി. കഴിഞ്ഞ വര്‍ഷം ഒസാക്ക ഇവിടെ പ്രീ ക്വാര്‍ട്ടറിലെത്തിയിരുന്നു. അടുത്ത റൗണ്ടില്‍ ലാത്വിയയുടെ അനസ്താസിജ സെവസ്റ്റോവയാണ് ഒസാക്കയുടെ എതിരാളി. സെവസ്റ്റോവ ചൈനയുടെ വാങ് ക്വിയാങ്ങിനെ നേരിട്ടുള്ള സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 6-3, 6-3.
എലീന സ്വിറ്റോലിന മൂന്നാം റൗണ്ടില്‍ ചൈനയുടെ ഴാങ്ങ് ഷൂയിയെ ഒന്നിനെതിരെ രണ്ട് സെറ്റുകള്‍ക്ക് തോല്‍പ്പിച്ചു. സ്കോര്‍ 4-6, 6-4, 7-5.
പതിനെട്ടാം സീഡ് മുഗുരുസ 7-6, 6-2 ന് ബാക്സിന്സ്കിയെ പരാജയപ്പെടുത്തി. പന്ത്രണ്ടാം സീഡായ എലിസ മെര്‍ട്ടന്‍സ് മൂന്നാം റൗണ്ടില മാഡിസണ്‍ കീസിനോട് തോറ്റു. 3-6, 2-6.
പ്രതികരിക്കാൻ ഇവിടെ എഴുതുക: