ശബരിമല നട അടച്ചു

Sunday 20 January 2019 10:46 am IST

പത്തനംതിട്ട: ശബരിമല മണ്ഡല മകര വിളക്ക് തീര്‍ത്ഥാടനത്തിന് സമാപനം കുറിച്ച് ശബരിമല നടയടച്ചു. അയ്യന് ചാര്‍ത്തിയ തിരുവാഭരണം പന്തളം രാജകൊട്ടാര പ്രതിനിധിക്ക് കൈമാറിയതിന് ശേഷമാണ് നട അടച്ചത്. 

പന്തളം കൊട്ടാരത്തിലെ പ്രതിനിധിക്ക് മാത്രമാണ് ഞായറാഴ്ച ശബരിമല ദര്‍ശനം നടത്തിയത്. ഇതിന് ശേഷം മേല്‍ശാന്തി നട അടച്ച് താക്കോല്‍ കൈമാറി.ശനിയാഴ്ച രാത്രി മാളികപ്പുറത്ത് നടന്ന ഗുരുതിയോടെയാണ് മകരവിളക്ക് തീര്‍ത്ഥാടനത്തിന് സമാപനമായത്. 

ശനിയാഴ്ച വൈകുന്നേരം വരെ മാത്രമാണ് തീര്‍ത്ഥാടകരെ പമ്പയില്‍ നിന്ന് കയറ്റി വിട്ടിരുന്നത്. ശനിയാഴ്ച രാത്രി വരെ ഭക്തര്‍ക്ക് ദര്‍ശന സൗകര്യം ഒരുക്കിയിരുന്നു. ഫെബ്രുവരി 12ന് കുംഭമാസ പൂജകള്‍ക്കായാണ് ഇനി നട തുറക്കുക.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.