തിരുവനന്തപുരം: കോടതികള്‍ക്കെതിരെ നീങ്ങാന്‍ പറ്റാത്തതിനാലാണ് പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ തിരിയുന്നതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. സിപിഎം വിശ്വാസികള്‍ക്ക് എതിരല്ലെന്നും അറിയിച്ചു. ശബരിമല വിഷയത്തിലെ നടപടികള്‍ വിവാദമായ സാഹചര്യത്തിലാണ് പിണറായിയുടെ ഈ പ്രസ്താവന.
അതേസമയം ശബരിമല സ്ത്രീ പ്രവേശനം വിലക്കിയ ഹൈക്കോടതിയുടെ 1991ലെ വിധി ശരിയായിരുന്നില്ലെന്നും സുപ്രീംകോടതി ഇത്തവണ അത് തിരുത്തുകയായിരുന്നു. ഈവിഷയത്തില്‍ കോടതിക്കെതിരെ നീങ്ങാന്‍ പറ്റാത്തതുകൊണ്ട് പ്രതിഷേധക്കാര്‍ സര്‍ക്കാരിനെതിരെ തിരിയുകയായിരുന്നെന്നും മുഖ്യമന്ത്രി അറിയിച്ചു.
നവോത്ഥാന കാഴ്ച്ചപ്പാടുകള്‍ മുന്നോട്ടുവെയ്ക്കുന്ന മതനിരപേക്ഷ സമൂഹം ഗുരുതരമായ വെല്ലുവിളി നേരിടുന്നു. സിപിഎം വിശ്വാസികള്‍ക്ക് എതിരാണെന്ന് വരുത്തിതീര്‍ക്കാനാണ് ഇവിടെ ശ്രമം നടക്കുന്നതെന്നും അദ്ദേഹം ന്യായീകരിച്ചു. തിരുവനന്തപുരത്ത് സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കവേയാണ് ഈ പ്രസ്താവന. സിപിഎം വിശ്വാസികള്‍ക്ക് എതിരല്ല. വിശ്വാസികളുടെ പിന്തുണ പാര്‍ട്ടിക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: