അമിത്ഷാ ആശുപത്രി വിട്ടു

Sunday 20 January 2019 12:35 pm IST

ന്യൂദല്‍ഹി : എച്ച്1എന്‍1 ബാധയെ തുടര്‍ന്ന് ദല്‍ഹി എയിംസ് ആശുപത്രിയില്‍ ചികിത്സയിലായിരുന്ന ബിജെപി ദേശീയ അധ്യക്ഷന്‍ അമിത്ഷാ ആശുപത്രി വിട്ടു. അമിത്ഷാ സുഖം പ്രാപിച്ചെന്നും ആശുപത്രി വിട്ടെന്നും ബിജെപി നേതാവ് അമിത് മാളവ്യയാണ് അറിയിച്ചത്. 

നെഞ്ച് വേദനയും, ശ്വാസ തടസ്സവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് അമിത്ഷായെ എയിംസില്‍ പ്രവേശിപ്പിക്കുന്നത്. പിന്നീട് എച്ച്1എന്‍1 ബാധിച്ചതായി അദ്ദേഹം തന്നെയാണ് ട്വിറ്ററിലൂടെ അറിയിച്ചത്. 

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.