ബര്‍വാനി: മധ്യപ്രദേശ് ബലേവാഡിയിലെ ബിജെപി നേതാവായ മനോജ് താക്റയെ പാടത്ത് മരിച്ച നിലയില്‍ കണ്ടെത്തി. ഞായറാഴ്ച രാവിലെ നടക്കാന്‍ ഇറങ്ങിയ അദ്ദേഹത്തെ പിന്നീട് മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
താക്റയുടെ ഘാകതരെ ഇതുവരെ തിരിച്ചറിയാന്‍ കഴിഞ്ഞിട്ടില്ല. അജ്ഞാത സംഘം കല്ലുകള്‍ ഉപയോഗിച്ചാണ് താക്റയെ കൊലപ്പെടുത്തിയതെന്നും വര്‍ള പോലീസ് പറഞ്ഞു.
ബല്‍വാഡി ഗ്രാമത്തിലെ രാധാ സ്വാമി ഭവന് സമീപം റോഡില്‍ നിന്നും കുറച്ചകലെ വര്‍ള പോലീസ് സ്റ്റേഷന് പരിധിയിലാണ് മൃതദേഹം കണ്ടെത്തിയത്. കൊലപാതകികള്‍ക്കുവേണ്ടി അന്വേഷണം ആരംഭിച്ചെന്ന വര്‍ള പോലീസ് ഇന്‍ ചാര്‍ജ് ദിനേശ് കുശ്വാഹ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: