തിരുവനന്തപുരം : ശബരിമല വിഷയത്തിലെ ബിജെപി സമരം വിജയമായിരുന്നെന്നും പോരാട്ടം തുടരുമെന്നും സംസ്ഥാന പ്രസിഡന്റ് പി.എസ്. ശ്രീധരന് പിള്ള. ശബരിമല വിഷയത്തില്‍ ദൈവഹിതവും ജനഹിതവും ബിജെപിക്ക് ഒപ്പമാണെന്നും അദ്ദേഹം പറഞ്ഞു.
ശബരിമല സമരം പൂര്‍ണ്ണമായും വിജയിച്ചു. കേരളം ഇതുവരെ ഇത്തരമൊരു സമരം കണ്ടിട്ടില്ലെന്നും സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് ജന ലക്ഷങ്ങളാണ് അണിചേര്‍ന്നതെന്നും ബിജെപി നേതാവ് എ.എന്‍ പരാധാകൃഷ്ണന് പ്രതികരിച്ചു.
മുഖ്യമന്ത്രി പിണറായി വിജയന് വിഘടനവാദികളുമായി ചേര്‍ന്ന് ശബരിമലയെ തകര്‍ക്കാന്‍ ശ്രമിക്കുകയാണ്. വിശ്വാസികളെ അടിച്ചമര്‍ത്തുന്ന നിലപാടാണ് സര്‍ക്കാര്‍ കൈക്കൊണ്ടിരിക്കുന്നത്. ഇത്തരത്തിലുള്ള സര്‍ക്കാരിന്റെ വിശ്വസ വിരുദ്ധ നിലപാടുകള്‍ക്കെതിരെ ഭക്തര്ക്കാപ്പം ഇനിയും സമരം ചെയ്യുമെന്നും എ.എന്‍ രാധാകൃഷ്ണന് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: