തിരുവനന്തപുകരം : ശബരിമല യുവതീ പ്രവേശന വിഷയത്തില്‍ എല്‍ഡിഎഫ്- യുഡിഎഫ് മുന്നണികള്‍ കേരളത്തിലെ ഹിന്ദുക്കളെ ഭിന്നിപ്പിക്കാന്‍ ശ്രമിക്കുകയാണെന്ന് ബിഡിജെഎസ് അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി. മുസ്ലിം- ക്രിസ്ത്യന്‍ ന്യൂനപക്ഷ വോട്ടുകള്‍ പിടിക്കുന്നതിനാണ് ഇരുമുന്നണികളുടേയും ശ്രമമെന്നും തുഷാര്‍ കുറ്റപ്പെടുത്തി.
സെക്രട്ടറിയേറ്റിന് മുന്നിലുള്ള ബിജെപി സമരപ്പന്തലിലെത്തിയ തുഷാര്‍ മാധ്യമങ്ങളോട് സംസാരിക്കവേയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.
ശബരിമല യുവതീ പ്രവേശനത്തെ എതിര്‍ത്ത് ബിജെപി നടത്തിയ സമരം വലിയ മാറ്റം വരുത്തി. ശബരിമല വിഷയത്തില്‍ സംസ്ഥാനത്ത് സാമുദായിക സ്പര്‍ദ്ധ വളര്‍ത്താനാണ് ശ്രമം നടക്കുന്നതെന്നും തുഷാര്‍ കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: