തിരുവനന്തപുരം : 96ാം വയസ്സില്‍ സാക്ഷരതാ മിഷന്റെ പരീക്ഷ എഴുതി ഒന്നാം റാങ്ക് നേടിയ കാര്‍ത്യായനിയമ്മ കോമണ്‍വെല്‍ത്ത് ലേണിങ്ങിന്റെ ഗുഡ്വില് അംബാസിഡറാകും. കോമണ്‍വെല്‍ത്ത് ലേണിങ് വൈസ് പ്രസിഡന്റ് ബാലസുബ്രഹ്മണ്യം കാര്ത്യയനിയമ്മയെ സന്ദര്‍ശിച്ചശേഷമാണ് ഇതുസംബന്ധിച്ച് പ്രഖ്യാപനം നടത്തിയത്.
വിദൂര വിദ്യാഭ്യാസത്തിന്റെ പ്രചാരണത്തിനായാണ് കോമണ്‍വെല്‍ത്ത് ലേണിങ് ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി വിവിധ രാജ്യങ്ങളില്‍ പ്രായത്തെ തോല്‍പ്പിച്ച് റാങ്ക് നേട്ടം കൈവരിച്ചവരെക്കുറിച്ച് കോമണ്‍വെല്‍ക്ക് ജേര്‍ണലുകളില്‍ പ്രസിദ്ധീകരിക്കാനുള്ള നടപടി പുരോഗമിക്കുകയാണ്.
കാര്‍ത്യായനിയമ്മയും ഈ പട്ടികയിലുണ്ട്.
സാക്ഷരാതാമിഷന്റെ അക്ഷരലക്ഷം പരീക്ഷയ്ക്കെത്തിയ കാര്‍ത്യായിനിയമ്മയുടെ ചിത്രം സമൂഹ മാധ്യമങ്ങളിലടക്കം വന്‍ പ്രചാരം നേടിയിരുന്നു. ഈ വയസ്സിലും ഇവരുടെ പഠനത്തോടുള്ള താത്പ്പര്യത്തെ പ്രശംസിച്ച് നിരവധി പ്രമുഖരും രംഗതെത്തിയിരുന്നു. മുട്ടം സ്വദേശിയായ കാര്‍ത്യായനിയമ്മ ഇപ്പോള്‍ നാലാം ക്ലാസ് പരീക്ഷയ്ക്കുള്ള തയ്യാറെടുപ്പിലാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: