പൂനെ: ആതിഥേയരായ മഹാരാഷ്ട്ര ഖേലോ ഇന്ത്യ യൂത്ത് ഗെയിംസില്‍ ഓവറോള്‍ ചാമ്പന്മാരായി. 85 സ്വര്‍ണമുള്‍പ്പെടെ 228 മെഡലുകള്‍ നേടിയാണ് അവര്‍ ഒന്നാം സ്ഥാനത്തെത്തിയത്. 62 വെള്ളിയും 81 വെങ്കലവും ആതിഥേയര്‍ക്ക് ലഭിച്ചു.
ഹരിയാനയ്ക്കാണ് രണ്ടാം സ്ഥാനം. 62 സ്വര്‍ണവും 56 വെള്ളിയും 60 വെങ്കലവും അടക്കം അവര്‍ക്ക് 178 മെഡലുകള്‍ കിട്ടി. 136 മെഡലുകള്‍ നേടിയ ദല്‍ഹിക്കാണ് മൂന്നാം സ്ഥാനം. 48 സ്വര്‍ണവും 37 വെള്ളിയും 51 വെങ്കലവും നേടി.
കേരളത്തിന് പത്താം സ്ഥാനത്തെത്താനേ കഴിഞ്ഞുള്ളൂ. 12 സ്വര്‍ണവും പതിനാറ് വെളളിയും മുപ്പത് വെങ്കലവും ഉള്‍പ്പെടെ 58 മെഡലുകളാണ് കേരളത്തിന് ലഭിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: