മാഡ്രിഡ്: അവസാന നിമിഷങ്ങളില്‍ കസിമിറോ, ലൂക്ക മോഡ്രിച്ച് എന്നിവര്‍ നേടിയ ഗോളുകളില്‍ റയല്‍ മാഡ്രിഡിന് വിജയം. ലാലിഗയില്‍ അവര്‍ ഏകപക്ഷീയമായ രണ്ട് ഗോളുകള്‍ക്ക് സെവിയയെ പരാജയപ്പെടുത്തി. ഈ വിജയത്തോടെ സാന്റിയാഗോ സോളാരിയുടെ ടീം പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തേക്ക് ഉയര്‍ന്നു.
78-ാം മിനിറ്റില്‍ കസിമിറോ റയല്‍ മാഡ്രിഡിനെ മുന്നിലെത്തിച്ചു. ഇഞ്ചുറി ടൈമില്‍ മോഡ്രിച്ച് രണ്ടാം ഗോളും നേടി റയലിന്റെ വിജയമുറപ്പിച്ചു.
ഈ വിജയത്തോടെ സെവിയയെ നാലാം സ്ഥാനത്തേക്ക് പിന്തളളി റയല്‍ പോയിന്റ് നിലയില്‍ മൂന്നാം സ്ഥാനത്തെത്തി. ഇരുപത് മത്സരങ്ങളില്‍ റയല്‍ മാഡ്രിഡിന് മുപ്പത്തിയാറു പോയിന്റായി. 19 മത്സരങ്ങളില്‍ 43 പോയിന്റുളള ബാഴ്സലോണയാണ് ഒന്നാം സ്ഥാനത്ത്. ഇരുപത് മത്സരങ്ങളില്‍ 41 പോയിന്റുള്ള അത്ലറ്റിക്കോ മാഡ്രിഡാണ് രണ്ടാം സ്ഥാനത്ത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: