ജൊഹനസ്ബര്‍ഗ്: പാക്കിസ്ഥാനെതിരായ ആദ്യ ഏകദിന മത്സരത്തില്‍ സെഞ്ചുറി നേടിയ ദക്ഷിണാഫ്രിക്കന്‍ താരം ഹാഷിം ആംലക്ക് റെക്കോഡ്. ഏകദിനത്തില്‍ അതിവേഗം ഇരുപത്തിയേഴു സെഞ്ചുറി നേടുന്ന താരമായി. 167-ാം ഇന്നിങ്ങ്സിലാണ് ആംല 27-ാം സെഞ്ചുറി നേടിയത്. കോഹ്ലി 169 ഇന്നിങ്ങ്സിലാണ് ഇരുപത്തിയേഴ് സെഞ്ചുറികള്‍ തികച്ചത്.
ആംല 120 പന്തുകളില്‍നിന്ന് ഒരു സിക്സും ഏഴ് ഫോറുകളും ഉള്‍പ്പെടെ 108 റണ്‍സുമായി പുറത്താകാതെ നിന്നു. ഏകദിനത്തില്‍ ഇരുപത്തിയേഴ് സെഞ്ചുറികള്‍ നേടുന്ന അഞ്ചാമത്തെ താരമാണ് ആംല. സച്ചിന് (49), കോഹ്ലി (39), പോണ്ടിങ്ങ് (30), ജയസൂര്യ (28) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റു താരങ്ങള്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: