മെല്‍ബണ്‍: ഏകദിന ക്രിക്കറ്റിലെ ഏറ്റവും മികച്ച ബാറ്റ്സ്മാന് വിരാട് കോഹ്ലിയെന്ന് മുന്‍ ഓസീസ് നായകന് മൈക്കിള്‍ ക്ലാര്‍ക്ക്.
കളി ജയിക്കാനുള്ള കോഹ്ലിയുടെ ആവേശം അപാരമാണ് . ഇംഗ്ലണ്ട് ലോകകപ്പില്‍ ഇന്ത്യക്ക് വലിയ സാധ്യതയുണ്ട്. മുന്‍ നായകന് എം.എസ്. ധോണി ഫോമിലേക്ക് തിരിച്ചെത്തിയതില്‍ സന്തോഷമുണ്ട്. ഇന്ത്യയുടെ ബൗളിങ്ങ് യൂണിറ്റ് മികച്ച പ്രകടനമാണ് നടത്തിരുന്നത്. ഓരോ മത്സരം കഴിയും തോറും ബുംറ കൂടുതല്‍ മികവിലേക്കുയരുന്നുണ്ട്. അവസാന ഓവറുകളില്‍ ബുംറയുടെ പ്രകടനം ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണ്ണായകമാകുമെന്നും ക്ലാര്‍ക്ക് പറഞ്ഞു.
മുപ്പതുകാരനായ കോഹ്ലി ഇതിനോടകം ഏകദിനത്തിലെ ഏറ്റവും മികച്ച കളിക്കാരുടെ പട്ടികയില്‍ ഇടം നേടി കഴിഞ്ഞു. 219 ഏകദിന മത്സരങ്ങളില്‍ കോഹ്ലി മുപ്പത്തൊമ്പത് സെഞ്ചുറിയുള്‍പ്പെടെ 10,385 റണ്‍സ് അടിച്ചുകൂട്ടിക്കഴിഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: