സിന്തറ്റിക് റബ്ബര്‍ ഉല്‍പ്പന്നശ്രേണിയുമായി അര്‍ലാന്‍ക്‌സിയോ

Monday 21 January 2019 1:02 am IST

കൊച്ചി: മുന്‍നിര സിന്തറ്റിക് റബ്ബര്‍ കമ്പനിയായ അര്‍ലാന്‍ക്‌സിയോ, സ്‌പെഷ്യാലിറ്റി ഇലാസ്റ്റോമേഴ്‌സിന്റെ വിപുലമായ ശ്രേണി അവതരിപ്പിച്ചു. കോട്ട്‌സ് ആന്‍ഡ് ഏപ്രണ്‍, ബ്രേയ്ക് ഷൂ, ഓട്ടോമോട്ടീവ് പ്രൊഫൈല്‍, ടൈമിങ്ങ് ബെല്‍റ്റ്, പോളി വി - ബെല്‍റ്റ്, ഇ വി എം കേബിള്‍, ഒഡബ്‌ളുയു എസ് പായ്ക്കര്‍, ഓട്ടോ മെംബ്രെയ്ന്‍, ഇലക്ട്രിക്കല്‍ ഇന്‍സുലേഷന്‍ മാറ്റ് എന്നിവയെല്ലാം ഇതില്‍ ഉള്‍പ്പെടും.

ടയര്‍ നിര്‍മാണത്തിനാവശ്യമായ സ്‌പെഷ്യാലിറ്റി റബറിന്റെ വൈവിധ്യമാര്‍ന്ന ഉല്‍പ്പന്നങ്ങള്‍ അര്‍ലാന്‍ക്‌സിയോയുടെ ശ്രേണിയിലുണ്ട്. 

മുംബൈയിലെ, ബോംബെ എക്‌സിബിഷന്‍ സെന്ററില്‍ നടന്ന ഇന്ത്യ റബ്ബര്‍ എക്‌സ്‌പോയില്‍ അര്‍ലാന്‍ക്‌സിയോയുടെ ഉല്‍പ്പന്നങ്ങള്‍ അവതരിപ്പിച്ചിരുന്നു. മികച്ച പ്രതികരണമാണ് സന്ദര്‍ശകരില്‍ നിന്നു ലഭിച്ചതെന്ന്, സെയില്‍സ് തലവന്‍ പ്രശാന്ത് ബാലചന്ദ്രന്‍ പറഞ്ഞു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.