ശബരിമല: റിട്ട്. ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് പരിഗണിക്കും

Monday 21 January 2019 10:34 am IST
കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത്.

ന്യൂദല്‍ഹി: ശബരിമലയിലെ യുവതീപ്രവേശന വിധിയുമായി ബന്ധപ്പെട്ടുള്ള റിട്ട്. ഹര്‍ജികള്‍ ഫെബ്രുവരി എട്ടിന് സുപ്രീംകോടതി പരിഗണിക്കും. ഫെബ്രുവരി മാസത്തില്‍ സുപ്രീകോടതി പരിഗണിക്കുന്ന കേസുകളുടെ സാധ്യതാപട്ടികയില്‍ ഈ കാര്യം വ്യക്തമാക്കിയിട്ടുണ്ട്. 

കേസ് ജനുവരി 22 ന് പരിഗണിക്കാനാണ് നേരത്തെ തീരുമാനിച്ചിരുന്നത്. ശസ്ത്രക്രിയയെ തുടര്‍ന്ന് വിശ്രമിക്കുന്ന ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയായതിനാലാണ് 22 ന് പരിഗണിക്കേണ്ടിയിരുന്ന കേസ് മാറ്റിവച്ചത്. പുനപരിശോധനാ ഹര്‍ജികള്‍ എന്ന് പരിഗണിക്കുമെന്ന കാര്യത്തില്‍ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.

ശബരിമല വിധിക്കെതിരെ അമ്പതിലധികം പുന:പരിശോധനാ ഹര്‍ജികളാണ് സമര്‍പ്പിച്ചിരിക്കുന്നത്. ഇതിന് പുറമേ പുതിയ റിട്ട്. ഹര്‍ജികളും വിധി നടപ്പാക്കാന്‍ സാവകാശം തേടി സര്‍ക്കാരിന്റെ അപേക്ഷയുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.