ജയിലിലും ശശികല 'വിഐപി'

Monday 21 January 2019 2:31 pm IST
ജയിലിലെ നിയമങ്ങള്‍ മറികടന്ന് ശശികലയ്ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നത് ചൂണ്ടി കാട്ടിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ഡി രൂപയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഗുരുതര ചട്ടലംഘനങ്ങള്‍ ജയിലില്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ ഡി രൂപ, ജയില്‍ മേധാവികള്‍ ഇതിനായി രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും ആരോപിച്ചിരുന്നു.

ചെന്നൈ: അനധികൃത സ്വത്ത് സമ്പാദന കേസില്‍ ശിക്ഷ അനുഭവിക്കുന്ന അണ്ണാ ഡിഎംകെ മുന്‍ ജനറല്‍ സെക്രട്ടറി വി കെ ശശികലയ്ക്ക് ബെംഗളൂരു പരപ്പന അഗ്രഹാര ജയിലില്‍ ലഭിക്കുന്നത് വിഐപി പരിഗണന. ശശികലയ്ക്ക് ജയിലില്‍ പ്രത്യേക പരിഗണ ലഭിക്കുന്നതായി വിവരാവകാശ പ്രവര്‍ത്തകന്‍ നരസിംഹ മൂര്‍ത്തിക്ക് ആര്‍ടിഐ പ്രകാരം മറുപടി ലഭിച്ചു. ജയിലില്‍ ശശികലയ്ക്ക് അഞ്ച് മുറികളും പ്രത്യേകം അടുക്കളയും ടിവിയുമടക്കം ചട്ടവിരുദ്ധമായി ആനുകൂല്യങ്ങള്‍ ലഭിക്കുന്നുണ്ടെന്നും ശശികലയെ കാണാന്‍ നിയന്ത്രണമില്ലാതെ സന്ദര്‍ശകരെത്തുന്നുണ്ടെന്നും വിവരാവകാശ രേഖയില്‍ പറയുന്നു.

ജയിലിലെ നിയമങ്ങള്‍ മറികടന്ന് ശശികലയ്ക്ക് സൗകര്യങ്ങള്‍ ലഭിക്കുന്നത് ചൂണ്ടി കാട്ടിയ മുതിര്‍ന്ന പൊലീസ് ഉദ്യോഗസ്ഥ ഡി രൂപയെ നേരത്തെ സ്ഥലം മാറ്റിയിരുന്നു. ഗുരുതര ചട്ടലംഘനങ്ങള്‍ ജയിലില്‍ നടക്കുന്നതായി ചൂണ്ടിക്കാട്ടിയ ഡി രൂപ, ജയില്‍ മേധാവികള്‍ ഇതിനായി രണ്ട് കോടി രൂപ കൈപ്പറ്റിയെന്നും ആരോപിച്ചിരുന്നു. ആരോപണ വിധേയനായ അന്നത്തെ ജയില്‍ വകുപ്പ് മേധാവി സത്യനാരായണറാവു ദീപയ്‌ക്കെതിരെ 20 കോടിയുടെ മാനനഷ്ടക്കേസ് നല്‍കുന്നതിലേക്ക് വരെ കാര്യങ്ങളെത്തി. പിന്നീട് രൂപയുടെ കണ്ടെത്തലുകള്‍ പരിശോധിച്ച വിനയ കുമാര്‍ കമ്മീഷനും ശശികലയ്ക്ക് വിഐപി പരിഗണന കിട്ടുന്നതായി സ്ഥിരീകരിച്ചിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.