മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

Monday 21 January 2019 3:45 pm IST
മെഹുല്‍ ചോക്‌സിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.കോടികളുടെ പി.എന്‍.ബി തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന പ്രതിയാണ് ചോക്‌സി.അന്വേഷണ ഏജന്‍സി തിരയുന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്സി.

ന്യൂദല്‍ഹി: പിഎന്‍ബി തട്ടിപ്പ് കേസില്‍ പ്രതിയായതിനെ തുടര്‍ന്ന് രാജ്യം വിട്ട മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. ആന്റിഗ്വയിലുള്ള ചോക്‌സി പാസ്‌പോര്‍ട്ട് ഇന്ത്യന്‍ ഹൈക്കമ്മീഷന് കൈമാറി.

മെഹുല്‍ ചോക്‌സിയെ കൈമാറണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.കോടികളുടെ പി.എന്‍.ബി തട്ടിപ്പ് കേസില്‍ ഇന്ത്യ തേടുന്ന പ്രതിയാണ് ചോക്‌സി.അന്വേഷണ ഏജന്‍സി തിരയുന്ന വജ്ര വ്യാപാരി നീരവ് മോദിയുടെ അമ്മാവനാണ് മെഹുല്‍ ചോക്സി. 13,000 കോടി രൂപയുടെ പിഎന്‍ബി തട്ടിപ്പ് കേസിലെ പ്രതികളാണ് നീരവ് മോദിയും മെഹുല്‍ ചോക്സിയും. സിബിഐയും എന്‍ഫോഴ്‌സ്മെന്റും കേസ് രജിസ്റ്റര്‍ ചെയ്തതിന് പിന്നാലെ ഇരുവരും രാജ്യംവിട്ടിരുന്നു.

മെഹുല്‍ ചോക്സിയുടെ 13 കോടിയിലേറെ മൂല്യം കണക്കാക്കുന്ന തായ്ലന്‍ഡിലെ ഫാക്ടറി കണ്ടുകെട്ടാന്‍ നീക്കം തുടങ്ങിയതായി എന്‍ഫോഴ്സ്മെന്റ് അധികൃതര്‍ വ്യക്തമാക്കിയിരുന്നു.ജനുവരിയില്‍ ആന്റിഗ്വായ് പൗരത്വം നേടിയ ചോക്‌സിയോട് ഇരട്ട പൗരത്വം അംഗീകരിക്കാന്‍ കഴിയില്ലെന്ന് വിദേശകാര്യമന്ത്രാലയം വ്യക്തമാക്കിയിരുന്നു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.