തിരുവനന്തപുരം: സൗജന്യ വൈഫൈയില്‍ കെണിയുണ്ടെന്ന് മുന്നറിയിപ്പുമായി പോലീസ്. സൗജന്യ വൈഫൈ ഉപയോഗിക്കുമ്പോള്‍ ഫോണിലെ വിവരങ്ങള്‍ ചോര്‍ത്താന്‍ സാധ്യതയേറെയാണ്. സൗജന്യ വൈഫൈ വാഗ്ദാനം ചെയ്യ്ത് ഹാക്കര്‍മാരുടെ കെണിയില്‍ വീഴുന്നവരുടെ പരാതി പോലീസില്‍ ധാരാളം ലഭിക്കുന്നതായി പോലീസ് പറയുന്നു.
ഉപഭോക്താവിന്റെ അനുമതിയില്ലാതെ ഫോണിലേയ്ക്ക് കടന്ന് കയറാന്‍ സാധിക്കുമെന്നതാണ് ഇതിലെ കെണി. ഇത്തരത്തില്‍ ഫോണിലേയും കമ്പ്യൂട്ടറുകളിലേയും വിവരങ്ങള്‍ ഹാക്കര്‍മാര്‍ക്ക് ചോര്ത്താനാകുമെന്നതും സുരക്ഷാ ഭീഷണിയുയര്‍ത്തുന്നു.
അതേസമയം, സുരക്ഷാ ഭീഷണി വകവെയ്ക്കാതെ നിരവധിപോണ് സൗജന്യ വൈഫൈ ഉപയോഗിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: