എം പാനല്‍ നിയമനം നിയമവിരുദ്ധവും വഞ്ചനയും - പി‌എസ്‌സി

Monday 21 January 2019 4:56 pm IST
കോര്‍പറേഷനുകളില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുകയും പിന്നീടവരെ സ്ഥിരപെടുത്തുകയും ചെയ്യുന്നു. ഇത് സര്‍ക്കാര്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികളുടെ അവസരം നിഷേധിക്കലാണ്...

കൊച്ചി: കെഎസ്ആർടിസിയിലെ എം പാനൽ  കണ്ടക്‌ടർ നിയമനം നിയമവിരുദ്ധമെന്ന് പിഎസ്‌സി ഹൈക്കോടതിയെ അറിയിച്ചു.  വ്യക്തമായ നിയമങ്ങള്‍ നിയമനം സംബന്ധിച്ച് നിലവിലുണ്ട്. ഈ സാഹചര്യത്തില്‍ പിന്‍വാതില്‍ വഴിയുള്ള നിയമനം തെറ്റാണ്. അത് ജനങ്ങളോടുള്ള വഞ്ചനയാണെന്നും പിഎസ്‌സി നല്‍കിയ സത്യവാങ്മൂലത്തില്‍ പറയുന്നു.

താൽക്കാലിക ജോലിക്കാരെ സ്ഥിരപ്പെടുത്തുന്നത് നിയമവിരുദ്ധമാണെന്ന് ഹൈക്കോടതിയും സുപ്രീം കോടതിയും വിധിച്ചിട്ടുണ്ട്. പിൻവാതിൽ നിയമനങ്ങൾ അംഗീകരിക്കാനാവില്ലെന്നും ഹൈക്കോടതി പറഞ്ഞു. കോര്‍പറേഷനുകളില്‍ താല്‍കാലിക ജീവനക്കാരെ നിയമിക്കുകയും പിന്നീടവരെ സ്ഥിരപെടുത്തുകയും ചെയ്യുന്നു. ഇത് സര്‍ക്കാര്‍ ജോലി തേടുന്ന ഉദ്യോഗാര്‍ത്ഥികളുടെ അവസരം നിഷേധിക്കലാണെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു.

കേസ് ചൊവ്വാഴ്ച്ച വീണ്ടും പരിഗണിക്കും.  2010ല്‍ റിസര്‍വ് കണ്ടക്ടര്‍ തസ്‌കിതകയിലേക്ക് പിഎസ്‌സി വിജ്ഞാപനം ഇറക്കിയിരുന്നു. 2012ല്‍ എഴുത്ത് പരീക്ഷയും നടത്തി. 2013 ല റാങ്ക് ലിസ്റ്റ് പ്രസിദ്ധീകരിച്ചു. മെയിന് ലിസ്റ്റില്‍ 36468 ഉദ്യോഗാര്‍ത്ഥികളുണ്ടായിരുന്നു. 9378 ഒഴിവുകളായിരുന്നു അന്ന് റിപ്പോര്‍ട്ട് ചെയ്തത്. എന്നാല്‍ പിന്നീട് കെഎസ്ആര്‍ടിസി എം.ഡി അറിയിച്ചത് 3808 ഒഴിവുകളാണുള്ളതെന്നാണ്.  1257 എന്‍ജെഡി ഒഴിവും 2551 പുതിയ തസ്തികയും. 9000 ഒഴിവുകളുണ്ടായത് 3808 ആക്കി ചുരുക്കിയതില്‍ പിഎസ്‌സിയുടെ അതൃപ്തി കെഎസ്ആര്‍ടിസിയെ അറിയിക്കുകയും ചെയ്തിരുന്നുവെന്നും പിഎസ്‌സി കോടതിയെ അറിയിച്ചു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.