മമത സര്‍ക്കാര്‍ വഴങ്ങി, അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കാന്‍ അനുമതി

Monday 21 January 2019 5:33 pm IST

കൊല്‍ക്കത്ത: ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷായുടെ ഹെലികോപ്റ്റര്‍ ഇറക്കുന്നത് തടയുന്നതിനുള്ള ബംഗാളിലെ മമത സര്‍ക്കാരിന്റെ നീക്കം പാളി. വന്‍ജനരോഷത്തെത്തുടര്‍ന്ന് മാള്‍ഡയിലെ ഗോള്‍ഡണ്‍ പാര്‍ക്ക് ഹോട്ടലിന് എതിര്‍ വശത്തുള്ള മൈതാനത്ത് കോപ്റ്റര്‍ ഇറക്കാന്‍ ബംഗാള്‍ സര്‍ക്കാര്‍ അനുമതി നല്‍കി.

ബംഗാളിലെ മാള്‍ട്ടയില്‍ ഇന്ന് ബിജെപി സംഘടിപ്പിക്കുന്ന പൊതുജന റാലിക്കായാണ് അമിത് ഷാ എത്തുന്നത്. കൊല്‍ക്കത്തയില്‍ നിന്ന് മാള്‍ഡ വിമാനത്താവളത്തില്‍ ഹെലികോപ്റ്ററിലെത്താനായിരുന്നു തീരുമാനം. വിമാനത്താവളത്തിലെ അറ്റകുറ്റപണിയുടെ പേര് പറഞ്ഞ് ഈ നീക്കം തടയാന്‍ മമത സര്‍ക്കാര്‍ ശ്രമിച്ചു. എന്നാല്‍, കഴിഞ്ഞയാഴ്ച മമത സഞ്ചരിച്ച ഹെലികോപ്റ്റര്‍ ഇവിടെയിറക്കിയിരുന്നു. ഈ ഇരട്ടത്താപ്പിനെതിരെയാണ് ജനരോഷം ശക്തമായത്. ഇതോടെ, ബംഗാള്‍ സര്‍ക്കാരിന് വഴങ്ങേണ്ടിവന്നു. 

ബംഗാളില്‍ ബിജെപിയുടെ വര്‍ധിക്കുന്ന സ്വാധീനത്തില്‍ അസ്വസ്ഥരാണ് തൃണമൂല്‍ കോണ്‍ഗ്രസും മമത സര്‍ക്കാരും. ബിജെപി പ്രവര്‍ത്തകരെ തൃണമൂല്‍ കോണ്‍ഗ്രസുകാര്‍ കായികമായി ആക്രമിക്കുന്നത് പതിവാണ്. ഇതിനിടെയാണ് സംസ്ഥാന സര്‍ക്കാര്‍ നടപടികള്‍. നേരത്തെ, ബിജെപിയുടെ രഥയാത്ര ക്രമസമാധന പ്രശ്‌നങ്ങള്‍ പറഞ്ഞ് തടയാന്‍ മമതാ സര്‍ക്കാര്‍ ഏറെ ശ്രമിച്ചു. എന്നാല്‍, സുപ്രീംകോടതി രഥയാത്രയ്ക്ക് അനുമതി നല്‍കി.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.