ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു

Monday 21 January 2019 5:39 pm IST

ന്യൂദല്‍ഹി: പഞ്ചാബ് നാഷണല്‍ ബാങ്കില്‍ നിന്ന് 13,000 കോടി രൂപ തട്ടി മുങ്ങിയ കേസിലെ മുഖ്യപ്രതികളില്‍ ഒരാളായ മെഹുല്‍ ചോക്‌സി ഇന്ത്യന്‍ പൗരത്വം ഉപേക്ഷിച്ചു. വജ്രവ്യാപാരിയായ ഇയാള്‍ നീരവ് മോദിയുടെ അമ്മാവനാണ്. 

പൗരത്വം ഉപേക്ഷിച്ച് ഇയാള്‍ ആന്റിഗ്വയിലെ ഇന്ത്യന്‍ എംബസിയില്‍ പാസ്‌പോര്‍ട്ട് മടക്കി നല്‍കി. ആന്റിഗ്വ ആന്‍ഡ് ബര്‍മുഡയിലാണ് ഇയാള്‍ അഭയം തേടിയിട്ടുള്ളത്. അവിടത്തെ പൗരത്വവും എടുത്തിട്ടുണ്ട്. ഇയാള്‍ക്കും നീരവിനും എതിരെ സിബിഐയും എന്‍ഫോഴ്‌സ്‌മെന്റും അന്വേഷണം നടത്തുന്നുണ്ട്. 

ഇന്ത്യ ഇരട്ട പൗരത്വം അനുവദിക്കാത്തതിനാല്‍ ഇയാള്‍ പൗരത്വം ഉപേക്ഷിച്ചതുകൊണ്ട് പ്രത്യേകിച്ച് നിയമപരമായ പ്രത്യോഘാതം ഒന്നുമില്ലെന്ന് നിയമവൃത്തങ്ങള്‍ പറഞ്ഞു. ഇന്ത്യയിലും വിദേശ രാജ്യങ്ങളിലുമുള്ള ചോക്‌സിയുടെ സ്വത്തുവകകള്‍ അധികൃതര്‍ കണ്ടുകെട്ടിയിരുന്നു. ചോക്‌സി ഗ്രൂപ്പിന്റെ തായ്‌സാന്‍ഡിലെ ഫാക്ടറിയും കണ്ടുകെട്ടിയവയില്‍ പെടുന്നു. 

ഇയാളെ മടക്കിക്കിട്ടാന്‍ നിയമാനുസൃതമായി അപേക്ഷിച്ചാല്‍ തങ്ങള്‍ അതിനെ ബഹുമാനിക്കുമെന്ന് നേരത്തെ ആന്റിഗ്വ വ്യക്തമാക്കിയിട്ടുമുണ്ട്.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.