തിരുവനന്തപുരം: കഴിഞ്ഞ വര്‍ഷം കേരളത്തില്‍ നിന്ന് കാണാതായ 12,453 പേരില്‍ 11,761 പേരെ കണ്ടെത്തി. കാണാതായ 12,453 പേരില്‍ 3033 പേര് പുരുഷന്മാര്, 7530 സ്ത്രീകള്‍. 1890 കുട്ടികളും ഇതിലുള്‍പ്പെടുന്നു. കണ്ടെത്തിയ 11,761 പേരില്‍ 2577 പുരുഷന്മാരും 7350 സ്ത്രീകളും 1834 കുട്ടികളും ഉള്‍പ്പെടുന്നു.
ആളുകളെ കാണാതായതായി കഴിഞ്ഞ വര്‍ഷം 11,640 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. കൂടുതല്‍ പുരുഷന്മാരെയും (277 പേര്) സ്ത്രീകളേയും (791) കുട്ടികളേയും (190) കാണാതായത് തിരുവനന്തപുരം റൂറല്‍ പരിധിയില്‍. ഇവരില്‍ 187 പുരുഷന്മാരേയും 751 സ്ത്രീകളേയും 187 കുട്ടികളേയും കണ്ടെത്തി. തിരുവനന്തപുരം സിറ്റിയില്‍ 132 പുരുഷന്മാരേയും 385 സ്ത്രീകളേയും 101 കുട്ടികളേയുമാണ് കാണാതായത്. ഇവരില്‍ 110 പുരുഷന്മാരേയും 375 സ്ത്രീകളേയും 100 കുട്ടികളേയും കണ്ടെത്തി.
ഏറ്റവും കുറവ് പുരുഷന്മാരേയും (70) സ്ത്രീകളേയും (116) കാണാതായത് വയനാട്ടില്‍. ഇവരില്‍ 60 പുരുഷനമാരേയും 111 സ്ത്രീകളേയും കണ്ടെത്തി. 2018 ല്‍ ഏറ്റവും കുറവ് കുട്ടികളെ കാണാതായത് (21) കൊച്ചി സിറ്റി പോലീസ് പരിധിയിലാണ്. ഇവരില്‍ 20 പേരെയും പിന്നീട് കണ്ടെത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: