ന്യൂദല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്ന് ലഭിച്ച ഉപഹാരങ്ങള്‍ ലേലം ചെയ്യുന്നു. കേന്ദ്ര സാംസ്കാരിക മന്ത്രാലയത്തിനു കീഴില്‍ ദല്‍ഹിയില്‍ പ്രവര്‍ത്തിക്കുന്ന നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സ് ആണ് ലേലം സംഘടിപ്പിക്കുന്നത്. സമാഹരിക്കുന്ന തുക നമാമി ഗംഗാ പദ്ധതിക്ക് വിനിയോഗിക്കും.
ഈ മാസം 27, 28 തീയതികളില്‍ ഉച്ചയ്ക്ക് 12 മുതല്‍ നാഷണല്‍ ഗാലറി ഓഫ് മോഡേണ്‍ ആര്‍ട്സില്‍ നേരിട്ടുള്ള ലേലം നടക്കും. ഇതില്‍ അവശേഷിക്കുന്ന വസ്തുക്കള്‍ 29, 30 തീയതികളില്‍ ഇ-ലേലം ചെയ്യും. www.pmmementos.gov.in എന്ന വെബ്സൈറ്റ് വഴിയാണ് ലേലം.
പെയിന്റിങ്ങുകള്‍, ശില്പ്പങ്ങള്, ഷാളുകള്‍, ജാക്കറ്റുകള്‍, പരമ്പരാഗത സംഗീതോപകരണങ്ങള്‍ എന്നിവയടങ്ങുന്നതാണ് ലേലത്തിനു വയ്ക്കുന്ന ഉപഹാരങ്ങള്‍. ഇവ ഇപ്പോള്‍ ന്യൂദല്‍ഹിയിലെ ജയ്പൂര്‍ ഹൗസിലുള്ള നാഷണല്‍ ഗ്യാലറി ഓഫ് മോഡേണ്‍ ആര്‍ട്സില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: