ദുബായ്: ഓസ്ട്രേലിയയില്‍ ഇതാദ്യമായി ടെസ്റ്റ് പരമ്പര നേടിയ ഇന്ത്യയും ക്യാപ്റ്റന്‍ വിരാട് കോഹ്ലിയും ഐസിസി റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത് തുടരുന്നു. ടീമുകളുടെ റാങ്കിങ്ങില്‍ 116 പോയിന്റോടെയാണ് ഇന്ത്യ മുന്നില്‍ നില്‍ക്കുന്നത്. ബാറ്റ്സ്മാന്മാരുടെ റാങ്കിങ്ങില്‍ കോഹ്ലിക്ക് 922 പോയിന്റുണ്ട്. രണ്ടാം സ്ഥാനത്തുള്ള ന്യൂസിലന്‍ഡ് നായകനെക്കാള്‍ (897) ഇരുപത്തിയഞ്ച് പോയിന്റ് മുന്നിലാണ് കോഹ്ലി. 110 പോയിന്റുള്ള ദക്ഷിണാഫ്രിക്കയാണ് ടീം റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്ത്്.
ഓസ്ട്രേലിയയില്‍ മികച്ച പ്രകടനം നടത്തിയ ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാരയാണ് മൂന്നാം സ്ഥാനത്ത്. വിക്കറ്റ് കീപ്പര്‍ ബാറ്റ്സ്മാന് ഋഷഭ് പന്തും ആദ്യ ഇരുപതില്‍ ഇടം നേടി. പതിനേഴാം സ്ഥാനത്താണ് ഋഷഭ്.
ബൗളര്‍മാരുടെ റാങ്കിങ്ങില്‍ ദക്ഷിണാഫ്രിക്കന്‍ ഫാസ്റ്റ് ബൗളര്‍ കഗീസോ റബാഡ 882 പോയിന്റോടെ ഒന്നാം സ്ഥാനം നിലനിര്‍ത്തി. ഇംഗ്ലണ്ട് താരം ജെയിംസ് ആന്‍ഡേര്‍സണ്‍ രണ്ടാം സ്ഥാനത്തും ദക്ഷിണാഫ്രിക്കന്‍ താരം വെര്‍ണോന്‍ ഫിലാണ്ടര്‍ മൂന്നാം സ്ഥാനത്തുമുണ്ട്.
ഇന്ത്യന്‍ താരങ്ങളില്‍ രവീന്ദ്ര ജഡേജയും ആര്. അശ്വിനും ആദ്യ പത്തില്‍ ഇടം നേടി. ജഡേജ അഞ്ചാം സ്ഥാനത്തും അശ്വിന് ഒമ്പതാം സ്ഥാനത്തുമാണ് .
പ്രതികരിക്കാൻ ഇവിടെ എഴുതുക: