മെല്‍ബണ്‍: എണ്‍പതുകളിലെ മഹത്തായ വെസ്റ്റ് ഇന്‍ഡീസ് ടീമിനെപ്പോലെയാണ് കോഹ്ലിയുടെ ഇന്ത്യന്‍ ടീമെന്ന് മുന്‍ ഓസീസ് ബാറ്റ്സ്മാന് ഡീന്‍ ജോണ്‍സ്്. ഏത് ടീമിനെയും പരാജയപ്പെടുത്താനുള്ള കെല്പ് ഇന്ത്യ കൈവരിച്ചിട്ടുണ്ട്. മുന്‍ വെസ്റ്റ് ഇന്‍ഡീസ് ടീമിനെപ്പോലെ ഭയമില്ലാത്ത കളിയാണ് കാഴ്ചവെയ്ക്കുന്നതെന്ന് ഡീന്‍ ജോണ്‍സ്് പറഞ്ഞു. ഇന്ത്യന്‍ ഓസീസ് മണ്ണില്‍ ചരിത്രവിജയം നേടിയതിന്റെ പശ്ചാത്തലത്തിലാണ് ഡീന്‍ ജോണ്‍സിന്റെ പരാമര്‍ശം.
ഇന്ത്യയുടെ ഏറ്റവും മികച്ച പര്യടനങ്ങളിലൊന്നാണിത്. എല്ലാവരും അവരുടെ പങ്ക് കൃത്യമായി നിറവേറ്റി. ഇന്ത്യന്‍ സ്പിന്‍ പടയുടെ പുതിയ മുഖമാണ് യുസ്വേന്ദ്ര ചാഹലും കുല്‍ദീപ് യാദവും. ഇന്ത്യന്‍ ഫാസ്റ്റ് ബൗളര്‍മാര്‍ മികച്ച ഫോമിലാണ് പന്തെറിയുന്നത്. മുന്‍ നായകന് എം.എസ്. ധോണി ഫോമിലേക്കുയര്‍ന്നത് ടീമിന് പുതിയ ഊര്‍ജം നല്‍കും. ഇത്തവണത്തെ ലോകകപ്പില്‍ ഇന്ത്യക്ക് വലിയ സാധ്യതയുണ്ട്. ഇന്ത്യ കിരീടമുയര്‍ത്തിയാല്‍ അതിശയിക്കേണ്ടെന്നും ഡീന്‍ ജോണ്‍സ് കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: