ശ്രീനഗര്‍: കനത്ത മഞ്ഞുവീഴ്ചയെ തുടര്‍ന്ന് ജമ്മു കശ്മീരില്‍ ജനജീവിതം ദുസഹമായി. മണ്ണിടിച്ചിലും ഹിമപാതവും കാരണം ജമ്മു-ശ്രീനഗര്‍ ദേശീയപാത അടച്ചു. 300 കിലോമീറ്റര്‍ ദൂരമുള്ള പാതയില്‍ പലയിടത്തും വണ്ടികള്‍ കുടുങ്ങിക്കിടക്കുകയാണ്.
ജവഹര്‍ ടണല്‍ മേഖലയിലാണ് ഹിമപാതമുണ്ടായത്. മഞ്ഞ് മാറ്റാന്‍ സൈന്യത്തിന്റെ നേതൃത്വത്തില്‍ ശ്രമം തുടരുകയാണ്. ഇതുവഴിയുള്ള ഗതാഗതം പൂര്‍വ്വ സ്ഥിതിയിലാക്കാന്‍ ഒരുദിവസമെങ്കിലും വേണ്ടിവരുമെന്ന് അധികൃതര്‍ പറഞ്ഞു.
ദിഗ്ഡോല്, പാന്തല്‍, മഗര്കോട്ടെ എന്നിവടങ്ങളിലും രൂക്ഷമായ മഞ്ഞുവീഴ്ചയാണ്. കശ്്മീര്‍ താഴ്വരയിലേക്കുള്ള സാധനങ്ങളെല്ലാം എത്തിക്കുന്നത് ദേശീയപാത വഴിയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: