ലണ്ടന്‍ : ബ്രക്സിറ്റ് കരാറില്‍ പാര്‍ലമെന്റ് അംഗങ്ങളുമായി ഒത്തുതീര്‍പ്പിനും ചര്‍ച്ചകള്‍ക്കും തയ്യാറാണെന്ന് ബ്രിട്ടീഷ് പ്രധേനമന്ത്രി തെരേസാ മേ. നിലവിലെ കരാറില്ലാതെയുള്ള ബ്രക്സിറ്റ് വേണ്ടെങ്കില്‍ സാധ്യമായത് കൊണ്ടുവരാനും മേ ആവശ്യപ്പെട്ടിട്ടുണ്ട്.
ബ്രിട്ടണ് യൂണിയന് (ഇയു) വിടുന്നതുമായി ബന്ധപ്പെട്ട് തയ്യാറാക്കിയ കരാറിലെ തര്‍ക്ക വിഷയങ്ങളില്‍ പാര്‍ലെമെന്റിനെ ചര്‍ച്ചയ്ക്ക് ക്ഷണിച്ചുകൊണ്ടാണ് മേ ഇത്തരത്തില്‍ പ്രസ്താവന നടത്തിയത്. ഇതുമായി ബന്ധപ്പെട്ടുള്ള വിശദമായ ചര്‍ച്ച വ്യാഴാഴ്ച നടക്കും.
അതേസമയം ബ്രക്സിറ്റിനുശേഷം യൂറോപ്യന്‍ യൂണിയനിലെ രാജ്യങ്ങളില്‍ നിന്നുള്ളവര്‍ ബ്രിട്ടണില്‍ സ്ഥിരതാമസത്തിനായി അപേക്ഷിക്കുന്നതിനുള്ള ഫീസായ 65 പൗണ്ട് റദ്ദാക്കും, തൊഴിലവകാശങ്ങള്‍ ഉറപ്പാക്കുമെന്നുമുള്ള മേയുടെ പ്രഖ്യാപനത്തെ പ്രതിപക്ഷ നേതാവ് ജെറമി കോര്ബിന് സ്വാഗതം ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: