കേന്ദ്രത്തില്‍ നരേന്ദ്രമോദി അധികാരത്തില്‍ വരും - വെള്ളാപ്പള്ളി

Tuesday 22 January 2019 12:41 pm IST

ആലപ്പുഴ: കേന്ദ്രത്തില്‍ നരേന്ദ്രമോദി തന്നെ അധികാരത്തില്‍ വരുമെന്ന് എസ്എന്‍‌ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. മോദിയുടെ പ്രസക്തി നഷ്ടപ്പെട്ടിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കേരളത്തില്‍ യുഡി‌എഫ് തകര്‍ന്നടിയുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

യുഡി‌എഫിന്റെ വോട്ടുകള്‍ മുഴുവന്‍ ബിജെപിയിലേക്ക് പോകുമെന്നും വെള്ളാപ്പള്ളി പറഞ്ഞു.  ശബരിമല വിഷയത്തില്‍ കോണ്‍ഗ്രസിനും ബിജെപിക്കും നിലപാടില്ല. സര്‍ക്കാര്‍ സുപ്രീംകോടതി വിധി നടപ്പാക്കുക മാത്രമാണ് ചെയ്തത്. സമരത്തിന് പിന്നില്‍ സവര്‍ണ ലോബിയാണ്. ഒരു രാജാവും ഒരു ചങ്ങനാശേരിയും ഒരു തന്ത്രിയുമാണ് സമരത്തിന് പിന്നില്‍. 

അയ്യപ്പ സംഗമത്തിന് രാഷ്ട്രീയ ലക്ഷ്യമെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ദേവസ്വംബോര്‍ഡുകളിലും 90 ശതമാനം ക്ഷേത്രങ്ങളിലും സവര്‍ണാധിപത്യമാണ് നിലനില്‍ക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.