കൊച്ചി: ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെതിരായ സമരത്തില്‍ പങ്കെടുത്ത ഒരു കന്യാസ്ത്രീയെ കൂടി സ്ഥലം മാറ്റി. കുറവിലങ്ങാട് മഠത്തിലെ സി.നീന റോസിനെതിരെയാണ് പ്രതികാര നടപടി. പഞ്ചാബിലെ ജലന്ധറിലേക്കാണ് സിസ്റ്ററിനെ സ്ഥലം മാറ്റിയിരിക്കുന്നത്. ജനുവരി 26ന് ജലന്ധറില്‍ റിപ്പോര്‍ട്ട് ചെയ്യണമെന്നാണ് നിര്‍ദേശിച്ചിരിക്കുന്നത്.
സിസ്റ്റര്‍ അച്ചടക്കം ലംഘിച്ചതായി മിഷണറീസ് ഓഫ് ജീസസിന്റെ കത്തില്‍ പറയുന്നു. സിസ്റ്റര്‍ സഭ ചട്ടത്തിന് വിരുദ്ധമായാണ് പ്രവര്‍ത്തിച്ചത്. കേസുമായി ബന്ധപ്പെട്ട കോടതി നടപടികളോട് സഹകരിക്കുന്നതില്‍ തടസമില്ല. എന്നാല്‍ സഭയുടെ സംഹിതകള്‍ക്ക് ഉള്ളില്‍ നിന്ന് പ്രവര്‍ത്തിക്കണം എന്നും കത്തില്‍ പറയുന്നു. സമരത്തില്‍ പങ്കെടുത്തതിന് സിസ്റ്റര്‍ അനുപമ, ജോസഫൈന്, ആല്‍ഫി, ആന്‍സിറ്റ എന്നിവരെ നേരത്തെ സ്ഥലം മാറ്റിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: