ന്യൂദല്‍ഹി : സിബിഐയില്‍ വീണ്ടും സ്ഥലമാറ്റ ഉത്തരവ്. ഇടക്കാല ഡയറക്ടര്‍ എം. നാഗേഷ് റാവുവാണ് പുതിയ ഉത്തരവ് ഇറക്കിയിരിക്കുന്നത്. പുതിയ ഡയറക്ടറെ നിയമിക്കുന്നത് സംബന്ധിച്ച് വ്യാഴാഴ്ച പ്രധാനമന്ത്രിയുടെ അധ്യക്ഷതയില്‍ സമിതി ചേരാനിരിക്കുന്നതിനിടെയാണ് സ്ഥലംമാറ്റ ഉത്തരവ് വന്നിരിക്കുന്നത്.
വിവാദ വജ്ര വ്യാപാരി നീരവ് മോദി, മെഹുല്‍ ചോക്സി എന്നിവരുടെ കേസുകള്‍ അന്വേഷിക്കുന്ന എസ്.കെ നായരേയും സ്ഥലം മാറ്റിയിട്ടുണ്ട്. മുംബൈ ആന്റി കറപ്ഷന്‍ ബ്യൂറോയിലേക്കാണ് എസ്.കെ. നായരെ മാറ്റിയിരിക്കുന്നത്.
ചെന്നൈയില്‍ നിന്നുള്ള എസ്പി ശരവണനാണ് പകരക്കാരന്. ടുജി സ്പെക്ട്രം അഴിമതി അന്വേഷിച്ചിരുന്ന അഴിമതി വിരുദ്ധ സംഘത്തിലെ വിവേക് പ്രിയദര്‍ശിനിയും സ്ഥലംമാറ്റപ്പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: