ന്യുദല്‍ഹി : ശബരിമല യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ പരിഗണിക്കുന്നതിനുള്ള തിയതി നിശ്ചയിച്ചിട്ടില്ലെന്ന് ചീഫ് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ്. കേസ് പരിഗണിക്കുന്ന ഡിവിഷന് ബെഞ്ചിലെ അംഗം ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര അവധിയില്‍ ആയതിനാലാണ് ഹര്‍ജി പരിഗണിക്കുന്നത് നീണ്ടുപോകുന്നത്.
ജസ്റ്റിസ് ഇന്ദു മല്‍ഹോത്ര ജനുവരി 30 വരെ മെഡിക്കല്‍ അവധിയിലാണ്. ഇത് കഴിഞ്ഞ് തിരിച്ചെത്തിയതിനുശേഷം പുതിയ തിയതി നിശ്ചയിക്കുമെന്ന് ചീഫ് ജസ്റ്റിസ് അറിയിച്ചു.
ശബരിമലയിലെ യുവതീ പ്രവേശന വിധിക്കെതിരായ പുനഃപരിശോധനാ ഹര്‍ജികള്‍ ചൊവ്വാഴ്ച സുപ്രീംകോടതി പരിഗണിക്കാനിരുന്നതാണ്. ഇതുസംബന്ധിച്ച് ഹര്‍ജിക്കാരുടെ അഭിഭാഷകനായ മാത്യൂസ് നെടുമ്പാറയുടെ പരാമര്‍ശത്തിലാണ് ഈ മാസം 30ന് ശേഷം പുതുക്കിയ തിയതി അറിയിക്കുമെന്ന് ജസ്റ്റിസ് രഞ്ജന്‍ ഗൊഗോയ് അറിയിക്കുകയായിരുന്നു.
അതേസമയം ശബരിമല വിഷയത്തിലെ റിട്ട് ഹര്‍ജികള്‍ അടുത്തമാസം എട്ടിന് പരിഗണിക്കുന്നതിനുള്ള സാധ്യതാ പട്ടികയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഈ വിഷയത്തില്‍ സര്‍ക്കാര്‍ നല്കിയ ഹര്‍ജികളും അന്ന് പരിഗണിക്കുമെന്നാണ് സൂചന.
പ്രതികരിക്കാൻ ഇവിടെ എഴുതുക: