കേബിള്‍ ടിവി നിരക്ക് കുറയും: ട്രായി

Tuesday 22 January 2019 3:29 pm IST

ന്യൂദല്‍ഹി: ഇഷ്ടമുള്ള ചാനലുകള്‍  തെരഞ്ഞെടുക്കാന്‍ ഉപഭോക്താക്കള്‍ക്ക് അനുമതി നല്‍കുന്ന പുതിയ സംവിധാനം നിലവില്‍ വരുന്നതോടെ കേബിള്‍ ടിവി നിരക്കുകള്‍ ഗണ്യമായി കുറയുമെന്ന് ട്രായി( ടെലികോം റഗുലേറ്ററി അതോറിറ്റി) ചെയര്‍മാന്‍ ആര്‍എസ് ശര്‍മ്മ വ്യക്തമാക്കി. ടിവിക്ക് മാസം തോറും നല്‍കേണ്ടിവരുന്ന തുക കുറയും.

ഫെബ്രുവരി ഒന്നു മുതലാണ് പുതിയ സംവിധാനം നിലവില്‍ വരുന്നത്.  ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സ്വതന്ത്ര്യവും സുതാര്യതയും നല്‍കുന്നതാണിതെന്നും അദ്ദേഹം പറഞ്ഞു. സൗജന്യമായി ലഭിക്കുന്ന ചാലുകള്‍ തുടര്‍ന്നും ലഭിക്കും. എങ്കിലും നിരക്ക് കുറഞ്ഞ തരത്തില്‍ പുതിയ സംവിധാനത്തിലേക്ക് ഉപഭോക്താക്കള്‍ മാറുമെന്നാണ് കരുതുന്നത്. അദ്ദേഹം പറഞ്ഞു. 

നിലവില്‍  ഇരുനൂറു മുതല്‍ 250 വരെ ചാനലുകള്‍ക്കാണ് ജനങ്ങള്‍ പണം നല്‍കുന്നത്. സാധാരണ ഒരു വീട്ടില്‍ 50 ചാനലുകള്‍ പോലും ഉപയോഗിക്കുന്നില്ല. പുതിയ സംനവിധാനം വരുന്നതോടെ നമുക്ക് വേണ്ട ചാനലുകള്‍ മാത്രം എടുക്കം. അതിനുള്ള പണം നല്‍കിയാല്‍ മതി, 130 രൂപയ്ക്ക് നൂറ് ചാനലുകള്‍ സൗജന്യമായി ലഭിക്കും. ഒരു ചാനലിന് മാസം പരമാവധി 19 രൂപയേയാകുന്നുള്ളൂ.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.