ന്യൂദല്‍ഹി: ലണ്ടനില്‍ നടന്ന ഹാക്കര്‍ ഷൂജിയുടെ വാര്‍ത്താ സമ്മേളനം തന്നെ കോണ്‍ഗ്രസ് സ്പോണ്സര് ചെയ്ത പരിപാടിയായിരുന്നുവെന്ന് കേന്ദ്രമന്തി രവിശങ്കര്‍ പ്രസാദ് ദല്‍ഹിയില്‍ പറഞ്ഞു. അടുത്ത ലോക്സഭ തെരഞ്ഞെടുപ്പിലും കോണ്‍ഗ്രസ് തോല്‍ക്കും. അപ്പോള്‍ എന്തെങ്കിലും കാരണം പറയണമല്ലോ.
അതിനു വേണ്ടി മുന്‍കൂട്ടി തയ്യാറാക്കിയ കഥയാണിത്. അദ്ദേഹം പറഞ്ഞു.ലണ്ടനില്‍ നടന്ന ഹാക്കര്‍ ഷൂജിയുടെ വാര്‍ത്താ സമ്മേളനത്തില്‍ കോണ്‍ഗ്രസ് നേതാവ് കപില്‍ സിബലും പങ്കെടുത്തിരുന്നു. അദ്ദേഹം ചൂണ്ടിക്കാട്ടി.
2014ലെ ജനവിധിയെ അപമാനിക്കുകയാണ് കോണ്‍ഗ്രസ്. അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: