ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വേരറുക്കും: അമിത് ഷാ

Tuesday 22 January 2019 4:50 pm IST

കൊല്‍ക്കത്ത: ബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെ വേരറുക്കുമെന്ന് ബിജെപി ദേശീയാദ്ധ്യക്ഷന്‍ അമിത് ഷാ. പശ്ചിമ ബംഗാളില മാല്‍ഡയില്‍ നടത്തിയ റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ലോക്‌സഭാ തെരഞ്ഞെടുപ്പ് പശ്ചിമബംഗാളിന്റെ ഭാവി നിര്‍ണയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

രവീന്ദ്രനാഥ ടാഗോറിന്റെ ഗീതങ്ങള്‍ അലയടിച്ചിരുന്ന ബംഗാളിന്റെ അന്തരീക്ഷത്തില്‍ ബോംബ് സ്‌ഫോടനത്തിന്റെ മാറ്റൊലികളാണ് ഇപ്പോള്‍  മുഴങ്ങുന്നത്. പഴയ പ്രതാപത്തിലേക്ക് ബംഗാളിനെ മടക്കി കൊണ്ടുവരാന്‍ ബിജെപിക്ക് കഴിയുമെന്നും ഷാ കൂട്ടിച്ചേര്‍ത്തു. 

തെരഞ്ഞെടുപ്പിന് മുന്നോടിയായി അമിത് ഷാ തുടക്കമിടുന്ന റാലികള്‍ ബംഗാളിലെ 42 ലോക്സഭാ മണ്ഡലങ്ങളിലും നടക്കും. പ്രധാനമന്ത്രി നരേന്ദ്രമോദി ഉള്‍പ്പെടെയുള്ള ദേശീയനേതാക്കള്‍ അണിനിരക്കുന്ന യോഗങ്ങളാണ് ബിജെപി സംഘടിപ്പിക്കുന്നത്. നാളെ ബിര്‍ ഭൂമിലും ജാര്‍ഗ്രാമിലും രണ്ട് റാലികളെ അമിത് ഷാ അഭിസംബോധന ചെയ്യും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.