റിപ്പബ്ലിക് ദിനാഘോഷം : ദക്ഷിണാഫിക്കന്‍ പ്രസിഡന്റ് മുഖ്യാതിഥിയാകും

Tuesday 22 January 2019 5:31 pm IST

ന്യൂദല്‍ഹി : റിപ്പബ്ലിക് ദിനാഘോഷത്തില്‍ ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാംഫോസ മുഖ്യാതിഥിയാകും. പരേഡിന് ദല്‍ഹി പോലീസും സായുധസേനയും ഉള്‍പ്പടെ 25000 സുരക്ഷാ ഉദ്യോഗസ്ഥരെയാണ് നിയോഗിച്ചിരിക്കുന്നത്.

റിപ്പബ്ലിക് ദിന സുരക്ഷയുടെ ഭാഗമായി തലസ്ഥാന നഗരിയിലെ സുപ്രധാന മെട്രോ സ്‌റ്റേഷനുകളിലെല്ലാം പരിശോധനകള്‍ കര്‍ശ്ശനമാക്കി. കൂടാതെ സര്‍ക്കാര്‍ ഓഫീസുകളിലും പ്രധാനമന്ത്രാലയങ്ങളോട് ചേര്‍ഡന്ന റോഡുകളിലും കര്‍ശ്ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. 

റിപ്പബ്ലിക് ദിന പരേഡ് നടക്കുന്ന രാജ്‌കോട്ടിലും പരിസരത്തും ഗതാഗത സംവിധാനങ്ങള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരേഡ് വേദിക്കരികില്‍ മുപ്പതോളം ഫേസ് ഐഡന്റിഫിക്കേഷന്‍ ക്യാമറകളാണ് സ്ഥാപിച്ചിരുന്നത്. ഭീകരരേയും, ക്രിമനല്‍ പശ്ചാത്തലം ഉള്ളവരേയും ഇതിലൂടെ പെട്ടന് തിരിച്ചറിയാന്‍ സാധിക്കും. കൂടാതെ 250 സിസിടിവി ക്യാമറകളും ഇതോടൊപ്പം സ്ഥാപിച്ചിട്ടുണ്ട്.  

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.