കൊച്ചി: കെഎസ്ആര്‍ടിസിയിലെ റിസര്‍വ് കണ്ടക്ടര്‍ തസ്തികയില്‍ എം പാനലുകാരെ ഒഴിവാക്കി തങ്ങളെ നിയമിക്കണമെന്നാവശ്യപ്പെട്ട് പിഎസ്സിയുടെ അഡൈ്വസ് മെമ്മോ ലഭിച്ച പാലക്കാട് സ്വദേശി ആന്റണി സ്റ്റെജോ ഉള്‍പ്പെടെയുള്ളവര്‍ നല്കിയ അപ്പീലുകള്‍ ഹൈക്കോടതി ഡിവിഷന് ബെഞ്ച് വിധി പറയാനായി മാറ്റി. ഹര്‍ജിക്കാരടക്കമുള്ള കക്ഷികളുടെ വാദം പൂര്‍ത്തിയായതോടെയാണ് ഡിവിഷന് ബെഞ്ച് അപ്പീലുകള്‍ വിധി പറയാന്‍ മാറ്റിയത്.
നേരത്തെ ഹര്‍ജിക്കാരുടെ ആവശ്യം സിംഗിള്‍ബെഞ്ച് തള്ളിയിരുന്നു. ഇതിനെതിരെ നല്കിയ അപ്പീലില്‍ എംപാനലുകാരെ ഒഴിവാക്കി ഇവര്‍ക്ക് നിയമനം നല്കാന് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ഇടക്കാല ഉത്തരവു നല്‍കിയിരുന്നു. തുടര്‍ന്ന് എംപാനലുകാരെ പിരിച്ചുവിട്ട് പിഎസ്സി ലിസ്റ്റില്‍ നിന്നുള്ള നിയമനങ്ങള്‍ക്ക് കെഎസ്ആര്‍ടിസി നടപടി തുടങ്ങിയിരുന്നു. ഈ സമയം തങ്ങളുടെ വാദം കൂടി കേള്‍ക്കണമെന്നാവശ്യപ്പെട്ട് എംപാനലുകാര്‍ ഹൈക്കോടതിയെ സമീപിച്ചു. തുടര്‍ന്ന് ഇവരുടെ വാദവും ഡിവിഷന് ബെഞ്ച് കേട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: