വാരാണസി : ഇന്ത്യയുടെ വളര്‍ച്ചയില്‍ പ്രവാസി സമൂഹത്തിനുള്ള പങ്കാളിത്തം വലുതാണെന്ന് കേന്ദ്ര വിദേശകാര്യ മന്ത്രി സുഷമ സ്വരാജ്. വാരാണസിയില്‍ പ്രവാസി ഭാരതീയ ദിവസ് സമ്മേളനത്തിന്റെ ഉദ്ഘാടന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു സുഷമ.
പ്രവാസികളുടെ വിജയം ഇന്ത്യക്ക് പ്രചോദനമാണ്. ഭാരതീയരായ ഓരോ പ്രവാസിയുടേയും വിജയത്തിനു പിന്നില്‍ അവരുടെ തോല്‍പ്പിക്കാനാവാത്ത ഉത്സാഹമാണ് ഉള്ളത്. അവരുടെ ആത്മാര്‍ത്ഥതയും, അച്ചടക്കവും, ക്ഷമയുമാണ് ഉന്നതങ്ങളിലേക്ക് അവരെ എത്തിച്ചത്, സുഷമ പറഞ്ഞു.
വൈജ്ഞാനിക മേഖലയില്‍ ഇന്ത്യയിലെ വിദ്യാര്‍ഥികള്‍ കൈവരിച്ച നേട്ടങ്ങള്‍ രാജ്യത്തിന് പുത്തന്‍ ഉണര്‍വേകി. ഇന്ന് ലോകത്തിലെ പല മള്‍ട്ടിനാഷണല്‍ കമ്പനികളിലേയും സിഇഒ ഇന്ത്യന്‍ വംശജരാണ്.
ഗൂഗിളിലെ സുന്ദര്‍ പിച്ചെയ്, മേക്രോസോഫ്ടിലെ സത്യ നദെല്ല, മാസ്റ്റര്‍ കാര്‍ഡിലെ അജയ് ബങ്ക, ഐഎംഎഫിലെ ഗീതാ ഗോപിനാഥ് എന്നിവര്‍ ചില ഉദാഹരണങ്ങള്‍ മാത്രം. ഇവരെല്ലാം ലോകരാഷ്ടങ്ങള്‍ക്കിടയില്‍ ഇന്ത്യയുടെ ശ്രേയസ്സ് ഉയര്‍ത്തിയവരാണ് ഇവര്‍, സുഷമ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: