ഭിലായ്: ഛത്തീസ്ഗഡിലെ ഭിലായിയില്‍ ഒരു വര്‍ഷമായി തുടരുന്ന ഭിലായ് നായര്‍ സമാജത്തിന്റെ സുവര്‍ണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം സുരേഷ് ഗോപി എംപി ഉദ്ഘാടനം ചെയ്തു. പദ്മശ്രീ മീനാക്ഷി അമ്മ മുഖ്യാതിഥിയായിരുന്നു. ഉദ്ഘാടനത്തിനു മുന്നോടിയായി സമ്മേളന സ്ഥലമായ സമാജം ആസ്ഥാനത്ത് ലക്ഷദീപം തെളിച്ചു. ഭിലായ് നായര്‍ മഹിളാ സൊസൈറ്റി അംഗങ്ങള്‍ മെഗാ തിരുവാതിര അവതരിപ്പിച്ചു.
സമുദായാചാര്യന്‍ മന്നത്തു പദ്മനാഭന്റെ അര്‍ധകായ പ്രതിമ ഉള്‍ക്കൊള്ളുന്ന സ്മൃതി മണ്ഡപത്തിന്റെ ഉദ്ഘാടനം സുരേഷ് ഗോപി നിര്‍വഹിച്ചു. സമ്മേളനത്തില്‍ സമാജം അധ്യക്ഷന്‍ എം.എസ്. രഘുകുമാര്‍ അധ്യക്ഷത വഹിച്ചു. സുവര്‍ണ ജൂബിലി കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ എസ്. അനില്‍കുമാര്‍ ആശംസകള്‍ നേര്‍ന്നു. സമാജത്തിന്റെ മുന്‍ പ്രവര്‍ത്തകരെ സുരേഷ്ഗോപി പൊന്നാടയും സ്മൃതിചിഹ്നവും നല്കി ആദരിച്ചു. മഹിളാ സൊസൈറ്റിയുടെ പൊതുസമ്മേളനം മീനാക്ഷി അമ്മ ഉദ്ഘാടനം ചെയ്തു. തുടര്‍ന്ന് വടകര കടത്തനാടന്‍ കളരിസംഘം കളരിപ്പയറ്റ് അവതരിപ്പിച്ചു. മലബാര്‍ കലാഭവന്‍ അവതരിപ്പിച്ച സംഗീത ഹാസ്യസന്ധ്യയുമുണ്ടായിരുന്നു.
സമ്മേളനത്തിന്റെ അവസാന ദിവസമായ 27ന് രാവിലെ ഒമ്പതരയ്ക്ക് സെക്ടര്‍ രണ്ടിലെ അയ്യപ്പ ക്ഷേത്രത്തിലേക്ക് ശോഭായാത്ര സംഘടിപ്പിക്കും. 2.30ന് സമാപന മഹാസമ്മേളനത്തില്‍ കേരളത്തിന്റെ മുന്‍ ചീഫ് സെക്രട്ടറി ഡോ.എം. വിജയനുണ്ണി അധ്യക്ഷത വഹിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: