കോട്ടയം: തിരുവനന്തപുരത്ത് പുത്തരിക്കണ്ടം മൈതാനത്ത് നടക്കുന്ന കേരള വണിക വൈശ്യ സംഘം പ്ലാറ്റിനം ജൂബിലി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക ഘോഷയാത്ര കോട്ടയത്ത് നിന്ന് ആരംഭിച്ചു.
കെവിവിഎസിന്റെ മുന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കെ.കെ. പരമേശ്വരന് ചെട്ടിയാരുടെ കുമാരനെല്ലൂരിലെ സ്മൃതികുടീരത്തില്‍ നടന്ന ചടങ്ങില്‍ ജില്ലാ പ്രസിഡന്റ് റോസ് ചന്ദ്രന് ജാഥാ ക്യാപറ്റനും സംസ്ഥാന പ്രസിഡന്റുമായ കുട്ടപ്പന് ചെട്ടിയാര്‍ക്ക് പതാക കൈമാറി. ചടങ്ങില്‍ ജില്ലാ സെക്രട്ടറി മോഹനന് ചെട്ടിയാര്‍, ട്രഷറര്‍ എം. ശെല്‍വരാജ്, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ കൃഷ്ണകുമാര്‍, പി.കെ. രമേശ്, റീജ്യണല്‍ സെക്രട്ടറി പി.കെ. ചെല്ലപ്പന് ചെട്ടിയാര്‍, സ്നേഹസമാജം സംസ്ഥാന വൈസ് പ്രസിഡന്റ് കെ.പി രാധാകൃഷ്ണന്, മഹിളാ ഫെഡറേഷന് സംസ്ഥാന ജനറല്‍ സെക്രട്ടറി ഓമന മോഹന്‍ തുടങ്ങിയര്‍ പങ്കെടുത്തു. സംസ്ഥാന പ്ലാറ്റിനം ജൂബിലി സമ്മേളനത്തോട് അനുബന്ധിച്ച് 24 ന് സമ്മേളന നഗരിയായ പുത്തരിക്കണ്ടം മൈതാനത്ത് പതാക ഉയര്‍ത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: