കുഫോസില്‍ ദേശീയ ശാസ്ത്ര ഗവേഷണ ശില്‍പ്പശാല

Wednesday 23 January 2019 4:54 am IST

കൊച്ചി: അക്കാഡമിക് ഗുണനിലവാരം കുറഞ്ഞ ഗവേഷണ പ്രബന്ധങ്ങള്‍ക്കും ബിരുദം ലഭിക്കുന്നതുകൊണ്ടാണ് ഇന്ത്യയിലെ പിഎച്ച്ഡി ബിരുദങ്ങള്‍ക്ക് വിദേശ രാജ്യങ്ങളില്‍ മതിപ്പില്ലാത്തതെന്ന് കേരള ഫിഷറീസ് സമുദ്ര പഠന സര്‍വ്വകലാശാല (കുഫോസ്) വിസി ഡോ.എ. രാമചന്ദ്രന്‍ പറഞ്ഞു. ഇന്റര്‍നെറ്റ് ഉള്‍പ്പടെയുള്ള വിവര സാങ്കേതിക വിദ്യകള്‍ ശാസ്ത്രഗവേഷണത്തില്‍ ഫലപ്രദമായി ഉപയോഗിക്കുന്നതിനെകുറിച്ച് ഇന്ത്യന്‍ കാര്‍ഷിക ഗവേഷണ കൗണ്‍സിലിന്റെ സഹായത്തോടെ കുഫോസ് സംഘടിപ്പിച്ച രണ്ട് ദിവത്തെ ദേശിയ ശില്‍പ്പശാല ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. യഥാര്‍ത്ഥത്തില്‍ വിവരസാങ്കേതിക വിദ്യയുടെ വ്യാപനത്തോടെ പിഎച്ച്ഡി ഗവേഷകരുടെ ജോലിഭാരം വളരെയേറെ കുറഞ്ഞിട്ടുണ്ട്. എതാനും വര്‍ഷം മുന്‍പ് വരെ ലിറ്ററേച്ചര്‍ റിവ്യൂ മികച്ച രീതിയില്‍ തയ്യാറാക്കണമെങ്കില്‍ ചുരുങ്ങിയത് വര്‍ഷം എങ്കിലും രാജ്യത്തിന്റെ പലകോണുകളിലുമുള്ള ലൈബ്രററികള്‍ കയറി ഇറങ്ങി, അനവധി ഗവേഷണ ഗവേഷണ പ്രബന്ധങ്ങള്‍ റഫര്‍ ചെയ്യണമായിരുന്നു. ഇപ്പോഴാകട്ടെ കമ്പ്യൂട്ടറില്‍ എല്ലാം വിരല്‍തുമ്പില്‍ ലഭിക്കും. ഇപ്പോള്‍ മൂന്ന് മാസം കൊണ്ട് ഏത് വിഷയത്തിലും മികച്ച ലിറ്ററേച്ചര്‍ റിവ്യൂ തയ്യാറാക്കാമെന്ന് ഡോ. രാമചന്ദ്രന്‍ ചൂണ്ടികാണ്ടി. ഗവേഷണത്തിന്റെ മറ്റ് മേഖലകളിലും വിവരസാങ്കേതിക വിദ്യയുടെ വ്യാപനം ജോലിഭാരം ലഘൂകരിച്ചിട്ടുണ്ട്. എന്നിട്ടും ഗവേഷണ പ്രബന്ധങ്ങളുടെ ഗുണനിലവാരം കുറയുന്നതിന് കാരണം ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്ക് ഇന്റര്‍നെറ്റ് ഉള്‍പ്പെടെയുള്ള സാങ്കേതികവിദ്യകള്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയാത്തതാണെന്ന് വൈസ് ചാന്‍സലര്‍ പറഞ്ഞു. ഇതിന് പരിഹാരമായാണ് കുഫോസ് ഈ ശില്‍പ്പശാല നടത്തുന്നതെന്ന് ഡോ.രാമചന്ദ്രന്‍ പറഞ്ഞു. രജിസ്ട്രാര്‍ ഡോ.വി.എം. വിക്ടര്‍ ജോര്‍ജ് അദ്ധ്യക്ഷനായി.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.