യാത്രക്കാരന്റെ ഭീഷണി; മോസ്‌കോയിലെത്തേണ്ട വിമാനം സൈബീരിയയില്‍ ഇറക്കി

Wednesday 23 January 2019 10:38 am IST
മദ്യലഹരിയിലായിരുന്ന ഇയാള്‍ കോക്ക്പിറ്റിനുള്ളിലേക്ക് കടക്കാനും ശ്രമിച്ചു. തുടര്‍ന്ന് സൈബീരിയയിലെ ഖാന്റി മാന്‍സീയ്സ്‌കില്‍ വിമാനം ഇറക്കി. വിമാനത്തില്‍ ഇന്ധനം നിറക്കാനാണ് എന്ന് ഇയാളെ തെറ്റിദ്ധരിപ്പിച്ചാണ് വിമാനം നിലത്തിറക്കിയത്.

മോസ്‌കോ: സൈബീരിയയിലെ സര്‍ഗട്ടില്‍ നിന്ന് മോസ്‌കോയിലേക്ക് പറക്കുന്നതിനിടെ യാത്രക്കാരന്റെ ഭീഷണിയെ തുടര്‍ന്ന് വിമാനം അടിയന്തിരമായി സൈബീരിയയയില്‍ ഇറക്കി. വിമാനം അഫ്ഗാനിസ്ഥാനിലേക്ക് തിരിച്ചു വിടണമെന്നായിരുന്നു യാത്രക്കാരന്റെ ഭീഷണി.

എയറോഫ്ളോട്ട് കമ്പനിയുടെ വിമാനത്തിലാണ് സംഭവം. ഷപോവലോവ് എന്ന യാത്രക്കാരനാണ് തന്റെ കയ്യില്‍ ആയുധമുണ്ടെന്നും വിമാനം തിരിച്ച് വിടണമെന്നും ഭീഷണിപ്പെടുത്തിയത്.

മദ്യലഹരിയിലായിരുന്ന ഇയാള്‍ കോക്ക്പിറ്റിനുള്ളിലേക്ക് കടക്കാനും ശ്രമിച്ചു. തുടര്‍ന്ന് സൈബീരിയയിലെ ഖാന്റി മാന്‍സീയ്സ്‌കില്‍ വിമാനം ഇറക്കി. വിമാനത്തില്‍ ഇന്ധനം നിറക്കാനാണ് എന്ന് ഇയാളെ തെറ്റിദ്ധരിപ്പിച്ചാണ് വിമാനം നിലത്തിറക്കിയത്.

വിമാനം നിലത്തിറക്കിയതോടെ ഇയാളെ പൊലീസ് കസ്റ്റഡിയിലെടുത്തു. വിമാനത്തിലെ മറ്റ് യാത്രക്കാരെ ഇയാള്‍ ഉപദ്രവിച്ചില്ലെന്നും മറ്റു യാത്രക്കാരെല്ലാം സഹകരിച്ചെന്നും പൈലറ്റ് വ്യക്തമാക്കി. സംഭവത്തില്‍ കൂടുതല്‍ അന്വേഷണം നടത്തും.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.