ന്യൂദല്‍ഹി : 400 ല്‍പരം മെഡിക്കല്‍ ഉപകരണങ്ങളുടെ വിലകുറയ്ക്കാന്‍ കേന്ദ്ര സര്‍ക്കാരിന്റെ പരിഗണനയില്‍. അവശ്യ ഉപകരണങ്ങളുടെ വിലയില്‍ 50 മുതല്‍ 60 ശതമാനം വരെ കുറയ്ക്കാനാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ പരിഗണനയിലുള്ളത്.
ഇതോടൊപ്പം കൃത്രിമ അസ്ഥികള്‍, സ്കാനിങ് മെഷീനുകള്‍, രക്ത സമ്മര്ദ്ദമളക്കുന്ന ഉപകരണം എന്നിവയ്ക്കും വില കുറയ്ക്കും. ഡ്രഗ്സ് ആന്‍ഡ് കോസ്മെറ്റിക്സ് നിയമത്തിലൂടെ ഇവയുടെ ഗുണനിലവാരം കണക്കാക്കുന്നതിനായി ഭേദഗതി ചെയ്യുകായും ചെയ്യും.
നീതി ആയോഗിന് കീഴിലായി അടുത്തിടെ രൂപീകരിച്ച സമിതി അവശ്യമരുന്നുകളുടെ വിലനിയന്ത്രണം നിര്‍വഹിക്കും. മരുന്നുകളുടെ വില കുറയ്ക്കുന്ന തീരുമാനം നിശ്ചയിക്കുന്നതിനുള്ള അധികാരം ഉണ്ടാകുക ഇനി ഈ സമിതിക്കാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: