നേതാജിക്ക് ആദരം അര്‍പ്പിച്ച് രാഷ്ട്രപതിയും പ്രധാനമന്ത്രിയും

Wednesday 23 January 2019 11:46 am IST
ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ് നേതാജിയെന്നും ഇന്നത്തെ ദിവസം രാജ്യം മുഴുവന്‍ നേതാജിയുടെ ഓര്‍മ്മകളാല്‍ നിറയുമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു. മഹത്വപൂര്‍ണമായ ഒരു ജീവിതമാണ് നേതാജി നയിച്ചതെന്ന് പ്രധാനമന്ത്രി പറഞ്ഞു.

ന്യൂദല്‍ഹി: നേതാജി സുഭാഷ് ചന്ദ്രബോസിന്റെ 122ാം ജന്മവാര്‍ഷിക ദിനത്തില്‍ അദ്ദേഹത്തിന് ആദരമര്‍പ്പിച്ച് രാഷ്ടപതി രാം നാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും.

രാഷ്ട്രത്തിന്റെ ഏറ്റവും പ്രീയപ്പെട്ട നേതാക്കളില്‍ ഒരാളാണ് നേതാജി സുഭാഷ് ചന്ദ്രബോസെന്ന് അദ്ദേഹത്തിന് പ്രണാമം അര്‍പ്പിച്ച് രാഷ്ട്രപതി രാംനാഥ് കോവിന്ദ് ട്വിറ്ററില്‍ കുറിച്ചു. ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന്റെ പ്രതീകമാണ് നേതാജിയെന്നും ഇന്നത്തെ ദിവസം രാജ്യം മുഴുവന്‍ നേതാജിയുടെ ഓര്‍മ്മകളാല്‍ നിറയുമെന്നും രാഷ്ട്രപതി ട്വിറ്ററില്‍ കുറിച്ചു.

ഇന്ത്യക്ക് സ്വാതന്ത്ര്യം നേടിത്തരുന്നതിന് സ്വയം സമര്‍പ്പിച്ച വ്യക്തിയാണ് നേതാജി. മഹത്വപൂര്‍ണമായ ഒരു ജീവിതമാണ് നേതാജി നയിച്ചത്.  അദ്ദേഹത്തിന്റെ പാത പിന്തുടര്‍ന്ന് കരുത്തുറ്റ ഇന്ത്യ കെട്ടിപ്പടുക്കാന്‍ നാം ബാധ്യസ്ഥരാണ്. അദ്ദേഹത്തിന്റെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ വണങ്ങുന്നതായി പ്രധാനമന്ത്രി നരേന്ദ്രമോദി ട്വീറ്റ് ചെയ്തു.

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.