മുംബൈ : ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന സംശയത്തില്‍ പതിനേഴുകാരന് ഉള്‍പ്പടെ ഒമ്പതുപേരെ മാഹാരാഷ്ട്ര തീവ്രവാദ വുരുദ്ധ സ്ക്വാഡ്(എടിഎസ്) അറസ്റ്റ് ചെയ്തു. റിപ്പബ്ലിക് ദിനാഘോഷത്തിന്റെ ഭാഗമായി നടത്തിയ അന്വേഷണത്തിലാണ് ഇവരെ കുറിച്ചുള്ള സൂചന സുരക്ഷാ സംഘത്തിന് ലഭിച്ചത്.
പിന്നീട് മുബ്ര, താനെ, ഔറംഗബാദ് എന്നിവിടങ്ങളില്‍ നിന്നും എടിഎസ് ഇവരെ അറസ്റ്റ് ചെയ്യുകയായിരുന്നു. മഹാരാഷ്ട്ര എടിഎസിന്റെ പന്ത്രണ്ടോളം സംഘങ്ങള്‍ ചൊവ്വാഴ്ച രാത്രിയില്‍ അഞ്ചോളം സ്ഥലങ്ങളില്‍ ഇവര്‍ക്കായി തെരച്ചില്‍ നടത്തിയിട്ടുണ്ട്.
രാസവസ്തുക്കള്‍, സ്ഫോടക വസ്തുക്കള്‍, മൊബൈല്‍ ഫോണുകള്‍, ഹാന്‍ഡ് ഡ്രൈവുകള്‍, സിം കാര്‍ഡുകള്‍, ആസിഡ് കത്തികള്‍ എന്നിവയും ഇവരില്‍ നിന്ന് കണ്ടെത്തിയിട്ടുണ്ട്. അതേസമയം ഇവരുടെ പേരുള്‍പ്പടെയുള്ള വിവരങ്ങള്‍ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: