നവാസ് ഷെരീഫ് ആശുപത്രിയില്‍

Wednesday 23 January 2019 1:45 pm IST

ലാഹോര്‍ : ഹൃദയംബന്ധമായ അസുഖങ്ങളെ തുടര്‍ന്ന് പാക്കിസ്ഥാന്‍ മുന്‍ പ്രധാനമന്ത്രി നവാസ് ഷെരീഫിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പഞ്ചാബ്  ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കാര്‍ഡിയോളജിയിലാണ് ഷെരീഫിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. 

അഴിമതിക്കേസില്‍ ഏഴു വര്‍ഷം തടവ് ശിക്ഷയ്ക്ക് വിധിക്കപ്പെട്ട് കഴിയുന്ന ഷെരീഫിന്റെ ആരോഗ്യ നില മോശമാണെന്ന് അറിയിച്ച് മകള്‍ മറിയം അടുത്തിടെ രംഗതെത്തിയിരുന്നു. എന്നാല്‍ മതിയായ ചികിത്സ നല്‍കുന്നുണ്ടെന്ന് പാക് അധികൃതര്‍ മറുപടി നല്‍കുകയായിരുന്നു.

 

പ്രതികരിക്കാന്‍ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളില്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങള്‍ ജന്മഭൂമിയുടേതല്ല.