മണ്ണുംപേട്ട : തൃശൂര്‍ തെക്കേക്കരയില്‍ അടുപ്പ് കത്തിക്കുന്നതിനിടെ ഗ്യാസ് സിലിണ്ടര്‍ ചോര്‍ന്ന് വീടിന് തീപിടിച്ചു. തീയണയ്ക്കാന്‍ വന്ന നാട്ടുകാരില്‍ രണ്ടുപേര്‍ക്ക് പൊള്ളലേറ്റു. സമീപവാസികളായ കുറുവീട്ടില്‍ ജോയിക്കും, കൂപ്ലിക്കാടന്‍ അരവിന്ദാക്ഷനുമാണ് പൊള്ളലേറ്റത്.
പൊട്ടിത്തെറിച്ച ഗ്യാസ് സിലിണ്ടര്‍ പുറത്തേയ്ക്ക് മാറ്റുന്നതിനിടയിലാണ് ഇവര്‍ക്ക് പൊള്ളലേറ്റത്. ഇവരെ പുതുക്കാട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ബുധനാഴ്ച പുലര്‍ച്ചെ ആറ് മണിയോടെയാണ് സംഭവം നടന്നത്. തെക്കേക്കര ചീനാത്ത് മണിയുടെ ഭാര്യ സുഷിത സ്റ്റൗ കത്തിക്കുന്നതിനിടെ ഗ്യാസ് ചോരുന്ന ശബ്ദം കേള്‍ക്കുകയും തീ പെട്ടന്നുതന്നെ ആളിപ്പടരുകയുമായിരുന്നു. മണിയും ഭാര്യയും രണ്ട് മക്കളും പെട്ടന്നുതന്നെ പുറത്തേയ്ക്ക് ഓടി രക്ഷപെട്ടു.
പുതുക്കാട് നിന്നുള്ള ഫയര്‍ ഫോഴ്സും നാട്ടുകാരും ചേര്‍ന്ന് പെട്ടന്ന് തീയണച്ചു. സംഭവത്തില്‍ പോലീസ് സ്ഥലതെത്തി അന്വേഷണം നടത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: