തിരുവനന്തപുരം : മികച്ച നോവലിനുള്ള 2017ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം വി.ജെ. ജെയിംസിന്റെ ‘നിരീശ്വരന്’. എസ്. വി വേണുഗോപാലന്‍ നായരുടെ ‘സ്വദേശാഭിമാനി’യാണ് മികച്ച നാടകം. ഇരുപത്തായ്യായിരം രൂപയും പ്രശസ്തിപത്രവും അടങ്ങുന്നതാണ് പുരസ്കാരം.
അയ്മനം ജോണിന്റെ ഇതര ചരാചരങ്ങളുടെ ചരിത്ര പുസ്തക’ ത്തിനാണ് മികച്ച ചെറുകഥ. വീരാന്‍കുട്ടിയുടെ ‘മിണ്ടാപ്രാണി’ മികച്ച കവിതയായി തെരഞ്ഞെടുത്തിട്ടുണ്ട്.
‘ഏതേതോ സരണികളില്‍’ എന്ന സിവി ബാലകൃഷ്ണന്രെ പുസ്തകം മികച്ച യാത്രാ വിവരണത്തിനുള്ള പുരസ്കാരവും നേടി. ബാലസാഹിത്യ വിഭാഗത്തില്‍ വി.ആര്. സുധീഷിന്റെ ‘കുറുക്കന് മാഷിന്റെ സ്കൂളി’ലൂടെ എന്ന രചനയേയും തെരഞ്ഞെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: